കൊല്ലം : കുളത്തൂപ്പുഴയിൽ കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിന് പിറകിൽ ഇടിച്ച് ജീപ്പ് തലകീഴായി മറിഞ്ഞു.എസ് ഐ അടക്കം മൂന്നുപേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കുകൾ ഇല്ല. പോലീസ് ജീപ്പ് ഓവർടേക്ക് ചെയ്യുന്നതിനിടെ പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് ഇടിക്കാൻ കാരണമെന്നാണ് കെഎസ്ആർടിസി ഡ്രൈവർ പറയുന്നത്.
എസ് ഐ ഗണേശ് ഡ്രൈവർ ഉബൈദ്, ഹോം ഗാർഡ് ഹരികുമാർ എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. തെങ്കാശി ഫാസ്റ്റ് പാസഞ്ചർ ബസ് ആണ് പോലീസ് ജീപ്പിൽ ഇടിച്ചത്. ബസ്സിന്റെ യാത്ര തുടരുവാനായി പോലീസ് നിർദ്ദേശിച്ചു.
ഓടി കൂടിയ നാട്ടുകാരാണ് ജീപ്പിൽ നിന്നും ആളിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. ജീപ്പ് ക്രെയിൻ ഉപയോഗിച്ച് പാതയിൽ നിന്നും മാറ്റിയിട്ടുണ്ട്
No comments:
Post a Comment