ആയൂർ :ആയൂർ മേഖലയിലെ അരിഷ്ടക്കടകളിൽ നടക്കുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയും അനാവശ്യ പ്രവണതകൾക്കെതിരെയും ശക്തമായ ഇടപെടലുമായി ജനകീയ സമിതി രംഗത്ത്. വ്യാപാരി വ്യവസായി സമിതി ആയൂർ യൂണിറ്റ് പ്രസിഡന്റ് ഷുക്കൂർ തോട്ടുംകരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശേഷം, ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ-വ്യാപാരി പ്രതിനിധികളും സംയുക്തമായി മേഖലയിലെ കടകളിൽ പരിശോധന നടത്തി
രാവിലെ 9 മണിയോടെയാണ് ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ലിജു ആലുവിളയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അരിഷ്ടക്കടകളിൽ എത്തുന്ന മദ്യപാനികളെയും സാമൂഹികവിരുദ്ധരെയും കാര്യങ്ങൾ പറഞ്ഞ് ബോധവൽക്കരിച്ചും, കടയുടമകൾക്ക് കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയുമാണ് സമിതി പ്രവർത്തനം നടത്തിയത്.
കടകളിൽ നടക്കുന്ന തെറ്റായ പ്രവണതകൾ വച്ചുപൊറുപ്പിക്കില്ലെന്ന് ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ലിജു ആലുവിള വ്യക്തമാക്കി. നിർദ്ദേശങ്ങൾ പാലിക്കാത്ത കടകൾക്കെതിരെ വരുംദിവസങ്ങളിൽ കർശനമായ പരിശോധനകൾ നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ജനകീയ സമിതിയുടെ ഈ ഇടപെടൽ വരും ദിവസങ്ങളിലും തുടരുമെന്നും, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എന്ത് നടപടിയും സ്വീകരിക്കുമെന്നും നേതാക്കളായ ഷുക്കൂർ തോട്ടുംകര, പ്രസാദ് കോടിയാട്ട്, രാഷ്ട്രീയ നേതാക്കളായ എൻ.ആർ. ഗോപൻ, വിജയകുമാർ എന്നിവർ കൂട്ടിച്ചേർത്തു.
പഞ്ചായത്ത് മെമ്പർമാരായ ജ്യോതി വിശ്വനാഥ്, സുജാ തോമസ്, അമ്പിളി, ലോഡിംഗ് തൊഴിലാളി പ്രതിനിധികളായ ബി.എം.എസ്സിന്റെ ഗോകുലൻ, ബൈജു, വ്യാപാരി പ്രതിനിധികളായ മുഹമ്മദ് റിയാസ്, സുനിൽകുമാർ, നജീം, യൂസഫ്, ജയൻ രേവതി തുടങ്ങിയവർ സമിതിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

No comments:
Post a Comment