ചടയമംഗലം: പ്രശസ്ത സംഗീതസംവിധായകനും ഗായകനുമായ ശരത് ആലപിച്ച ‘മഴവിൽക്കനവുകൾ’ എന്ന പുതിയ സിനിമയിലെ ‘രാവുറങ്ങാതെ’ എന്ന് തുടങ്ങുന്ന ഗാനം. തരംഗമാവുകയാണ്.
ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം ആസ്വാദകർ ഗാനം കേട്ട് അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കഴിഞ്ഞു. ഏറെനാൾക്ക് ശേഷമാണ് ഗായകൻ എന്ന നിലയിൽ ശരത്തിന്റെ ഈ തിരിച്ചുവരവ്. ഫിലിം ക്ലബ്ബ് യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഗാനം റിലീസ് ചെയ്ത് വെറും 72 മണിക്കൂറിനുള്ളിലാണ് ഒരു ലക്ഷത്തിലധികം കാഴ്ചക്കാരെ നേടി യൂട്യൂബിൽ വൻ തരംഗമായി മാറിയത്
ജീവിത പ്രതിസന്ധികളെ ധൈര്യപൂർവ്വം നേരിട്ട് എഴുത്തുകാരനായും, യു എൻ അന്തർദേശീയ പുരസ്കാര ജേതാവായും,സാമൂഹിക പ്രവർത്തകനായും, ഗാനരചയിതാവായും, സംവിധായകനായും വ്യക്തിമുദ്ര പതിപ്പിച്ച ചടയമംഗലം സ്വദേശി ശ്രീ ദീപു ആർ എസ് ആണ് ഗാനരചന നിർവഹിച്ചത്.
ഒരു കരുത്തുറ്റ സ്ത്രീയുടെ അതിജീവനകഥ പറയുന്ന ഈ ചിത്രം സംവിധാനം ചെയ്തത് സ്പെയിൻ അന്തർദേശീയ ചലച്ചിത്രോത്സവ പുരസ്കാരം ഉൾപ്പെടെ നിരവധി ചലച്ചിത്രോത്സവ പുരസ്കാരങ്ങൾ നേടിയ സംവിധായകൻ എസ് എസ് ജിഷ്ണുദേവാണ്.
ഏറെക്കാലത്തിന് ശേഷമുള്ള ശരത്തിന്റെ വേറിട്ട ശബ്ദവും വേഗത്തിൽ മനസ്സിൽ തട്ടുന്ന ആലാപന ശൈലിയും, മികച്ച രചനയും സംഗീതവുമാണ് ഗാനത്തിന്റെ പ്രധാന ആകർഷണം.
സംഗീതം സബീഷ് ബാലയാണ്.

No comments:
Post a Comment