കോഴിക്കോട് : മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ വിസമ്മതിച്ചു വായിലെ കാൻസർ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട മുൻ ആർ.എസ്.എസ്. പ്രവർത്തകൻ നാരായണന്റെ മൃതദേഹം ഏറ്റുവാങ്ങാൻ സ്വന്തം ബന്ധുക്കൾ പോലും തയ്യാറായില്ല. രണ്ട് ഭാര്യമാരും മക്കളും സഹോദരിയും വിസമ്മതിച്ചതോടെ ആ അവസാന യാത്ര അനാഥമാകുമെന്ന് തോന്നിയ നിമിഷം...
മകളുടെ സ്ഥാനത്ത് നിന്ന് ചിതയ്ക്ക് തീ കൊളുത്തി ഇർഫാന! എന്നാൽ അവിടെയാണ് മനുഷ്യസ്നേഹത്തിന്റെ ഏറ്റവും മനോഹരമായ മുഖം സമൂഹം കണ്ടത്. ജില്ലാ പഞ്ചായത്ത് അംഗവും സാമൂഹിക പ്രവർത്തകയുമായ ഇർഫാന ഇഖ്ബാൽ കുടുംബത്തിന്റെ സമ്മതപത്രം വാങ്ങി മൃതദേഹം ഏറ്റുവാങ്ങി. ഹൈന്ദവ ആചാരപ്രകാരം ഒരു മകളുടെ സ്ഥാനത്ത് നിന്ന് ചിതയ്ക്ക് തീ കൊളുത്തി അവർ നാരായണന് അവസാന യാത്രയയപ്പ് നൽകി!
മറ്റൊരാളുടെ വിശ്വാസത്തെ ബഹുമാനിച്ചുകൊണ്ട് അദ്ദേഹത്തിന് അർഹമായ അന്തിമ ബഹുമാനം നൽകാൻ കഴിഞ്ഞത് നമ്മുടെ സമൂഹത്തിന് അഭിമാനിക്കാവുന്ന സന്ദേശമാണ്. ജീവിതത്തിൽ രാഷ്ട്രീയവും മതവും മനുഷ്യരെ വേർതിരിച്ചേക്കാം, എന്നാൽ മരണം എല്ലാത്തിനെയും ഒരേ നിലയിലാക്കുന്നു. അവസാനം നമ്മെ ഓർക്കുന്നത് നമ്മുടെ പദവിയോ രാഷ്ട്രീയമോ നോക്കിയല്ല, നാം മറ്റുള്ളവരോട് കാണിച്ച കരുണയും സ്നേഹവും കൊണ്ടാണ്.
മനുഷ്യത്വം മതത്തേക്കാളും രാഷ്ട്രീയത്തേക്കാളും വലിയതാണെന്ന് പ്രവർത്തിയിലൂടെ തെളിയിച്ച ഇർഫാന ഇഖ്ബാലിനും, ഈ ദൗത്യത്തിൽ പങ്കാളികളായ എല്ലാ സാമൂഹിക പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!

No comments:
Post a Comment