Breaking

Thursday, 18 June 2026

കണ്ടക്ടറോട് എനിക്ക് ദേഷ്യമില്ല... നടപടി എടുക്കരുത്" വിദ്യാർത്ഥി


കണ്ടക്ടറോട് എനിക്ക് ദേഷ്യമില്ല... നടപടി എടുക്കരുത്" വിദ്യാർത്ഥി
.


വടക്കാഞ്ചേരിയിൽ ബസിൽ കയറാൻ കൈകൂപ്പി അപേക്ഷിച്ചിട്ടും കണ്ടക്ടർ ബസിൽ കയറ്റാതിരുന്ന സംഭവം കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയ്ക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു.


“എന്നെ ബസിൽ കയറ്റിയില്ല… പക്ഷേ അദ്ദേഹത്തെ ശിക്ഷിക്കരുത്” — ഒരു പത്താം ക്ലാസുകാരന്റെ വലിയ മനസ്സ് കഴിഞ്ഞ ദിവസം വടക്കാഞ്ചേരിയിൽ നടന്ന ഒരു സംഭവം കേരളത്തിന്റെ മനസ്സ് വേദനിപ്പിച്ചിരുന്നു.


സ്കൂളിലേക്ക് പോകാൻ ബസ് കാത്തുനിന്ന ഒരു പത്താം ക്ലാസ് വിദ്യാർത്ഥി… ബസ് എത്തിയപ്പോൾ കയറാൻ കൈകൂപ്പി അപേക്ഷിച്ചു. പക്ഷേ എന്തോ കാരണത്താൽ ബസിൽ കയറാൻ അവന് അവസരം ലഭിച്ചില്ല. നിരാശയോടെയും സങ്കടത്തോടെയും ആ കുഞ്ഞ് വഴിയരികിൽ നിന്നു.


സംഭവത്തിന്റെ വീഡിയോ പിന്നീട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. നിരവധി ആളുകൾ ആ കുട്ടിക്കായി ശബ്ദമുയർത്തി. പലരും കണ്ടക്ടർക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയത് ആ വിദ്യാർത്ഥി തന്നെയായിരുന്നു.


 “അദ്ദേഹത്തോട് എനിക്ക് ദേഷ്യമില്ല… അദ്ദേഹത്തിനെതിരെ നടപടി എടുക്കരുത്…”

No comments:

Post a Comment