Breaking

Sunday, 17 May 2026

14കാരിയെ 2022 മുതൽ ലൈംഗിക ചൂഷണത്തിന് ഇരയാക്കി, അഞ്ചലിൽ 52കാരൻ അറസ്റ്റിൽ


കൊല്ലം: അഞ്ചലിൽ വീണ്ടും നാടിനെ നടുക്കിയ പീഡനം. വെറും 14 വയസ്സുമാത്രം പ്രായമുള്ള പെൺകുട്ടിയെ അതിക്രൂരമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ 52കാരൻ ഒടുവിൽ പൊലീസിന്റെ വലയിലായി. 


അഞ്ചൽ തഴമേൽ സ്വദേശി ഷാഹുൽ ഹമീദിന്റെ ഞെട്ടിക്കുന്ന ക്രൂരതകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കൊല്ലം അഞ്ചലിൽ 14 കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 52 കാരൻ പിടിയിൽ. അഞ്ചൽ തഴമേൽ സ്വദേശി ഷാഹുൽ ഹമീദ് ആണ് അറസ്റ്റിലായത്.


പരിചയത്തിലുള്ള പെൺകുട്ടിയെ ആണ് ഷാഹുൽ ഹമീദ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. 2022 മുതലായിരുന്നു 14 കാരിക്ക് നേരെയുള്ള അതിക്രമം. പ്രതിയുടെ വീട്ടിലും ബന്ധുവീടുകളിലും വെച്ച് പീഡിപ്പിച്ചു. ഭീഷണിപ്പെടുത്തി ആയിരുന്നു പീഡനം. ഒടുവിൽ പെൺകുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു. കുടുംബം പൊലീസിൽ പരാതി നൽകി. 


പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. അഞ്ചലിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തു. പോക്സോ അടക്കമുള്ള വകുപ്പുകൾ ഷാഹുൽ ഹമീദിനെതിരെ ചുമത്തി. വൈദ്യപരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

No comments:

Post a Comment