Breaking

Wednesday, 20 May 2026

അഞ്ചലിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി 23 കാരനെ റൂറല്‍ ഡാന്‍സഫ് സംഘം പിടികൂടി.....


അഞ്ചൽ
: ഇന്നലെ വൈകിട്ടോടെ അഞ്ചല്‍ കോട്ടുക്കല്‍ പാതയില്‍ കുരിശുമൂക്കിന് സമീപം വച്ചാണ് എംഡിഎംഎയുമായി എത്തിയ ഇടമുളക്കല്‍ കോട്ടപൊയ്കയില്‍ പുത്തന്‍ വീട്ടില്‍ കുട്ടപ്പന്‍ എന്ന ലിജിനെ റൂറല്‍ ഡാന്‍സഫ് സംഘം പിടികൂടിയത്.


 ബൈക്കില്‍ മയക്കുമരുന്നുമായി എത്തിയ ലിജിനെ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എത്തിയ സംഘം തടഞ്ഞു നിര്‍ത്തി പരിശോധിക്കുക ആയിരുന്നു. ഇയാളുടെ പക്കല്‍ നിന്നും രണ്ടു ചെറിയ കവറുകളിലായി എംഡിഎംഎ കണ്ടെത്തിയതോടെ അഞ്ചല്‍ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി കസ്റ്റഡിയില്‍ എടുകുകയുമായിരുന്നു. ബൈക്കും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 


ഇയാളില്‍ നിന്നും എത്രഗ്രാം ലഹരി വാസ്തു കണ്ടെത്തി എന്ന വിവരം കൃത്യമായി പോലീസ് പുറത്തുവിട്ടിട്ടില്ല. ഇയാള്‍ ഉപയോഗിക്കാനാണോ വില്‍പ്പനയ്ക്കാണോ എത്തിച്ചത് എന്നതടക്കം പോലീസ് പരിശോധിച്ചു വരികയാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ് എന്നു പോലീസ് അറിയിച്ചു. 


വൈദ്യ പരിശോധന ഉള്‍പ്പടെ പൂര്‍ത്തിയാക്കിയ ലിജിനെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പ്രതിയെ ചോദ്യം ചെയ്തുവരികയാണ് എന്നു പോലീസ് അറിയിച്ചു.



No comments:

Post a Comment