Breaking

Wednesday, 3 June 2026

ആയൂരിൽ തയ്യൽക്കട കേന്ദ്രീകരിച്ച് ലഹരി ഉത്പന്നങ്ങൾ കച്ചവടം നടത്തി വന്ന കടയുടമ ചടയമംഗലം പോലീസിന്റെ പിടിയിൽ.


ആയൂർ
: ജില്ലയിൽ ലഹരിമരുന്ന് വ്യാപാരത്തിനെതിരെ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' നടപടിയുടെ ഭാഗമായി ആയൂരിലെ ഒരു തയ്യൽക്കടയിൽ നടത്തിയ പരിശോധനയിൽ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കടയുടമയും ഇളമാട് സ്വദേശിയുമായ നടേശനെ പൊലീസ് കസ്റ്റഡിയിലെടുത്തു.


പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന ആയൂരിലെ മിഥുന ടെക്സ്റ്റൈൽ ആൻഡ് ടൈലേഴ്‌സ് എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു.


ഇവിടെ നിന്നും 200 ൽ അധികം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്.ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വിവിധ ഭാഗങ്ങളിൽ പരിശോധനകളും നിരീക്ഷണങ്ങളും കർശനമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു

No comments:

Post a Comment