Breaking

Saturday, 6 June 2026

അഞ്ചലിൽ വയോധികയുടെ മാല പൊട്ടിച്ചോടിയ പ്രതിയെ അഞ്ചൽ പോലീസ് പിടികൂടി.


അഞ്ചൽ
 : ചന്തമുക്കിലാ ണ്  സ്വർണ്ണമാല പിടിച്ചുപറിച്ച് കടന്നുകളഞ്ഞ പ്രതിയെ പോലീസ് പിടികൂടിയത്.കഴിഞ്ഞ രണ്ടു ദിവസം മുൻപാണ് നാട്ടുകാരെയും പോലീസിനെയും ഒരുപോലെ ഞെട്ടിച്ച ഈ കവർച്ച നടന്നത്.


​അഞ്ചൽ ചന്തമുക്കിലെ ബി.യു.പി സ്കൂളിന് മുൻപിൽ പാതയോരത്തിരുന്ന് തുണി കച്ചവടം നടത്തി ജീവിക്കുന്ന വയലാ സ്വദേശിയായ ഓമനയമ്മയാണ് അതിക്രമത്തിന് ഇരയായത്. തലയിൽ തൊപ്പിയും മുഖത്ത് മാസ്കും ധരിച്ചെത്തിയ പ്രതി, കച്ചവടം ചെയ്യുന്ന ഓമനയമ്മയോട് കാര്യങ്ങൾ സംസാരിച്ചു നിൽക്കുന്ന ഭാവത്തിലാണ് അടുത്തുകൂടിയത്. തുടർന്ന് ആരും പ്രതീക്ഷിക്കാത്ത നിമിഷത്തിൽ  കഴുത്തിൽ കിടന്ന 18 ഗ്രാം തൂക്കമുള്ള സ്വർണ്ണമാല ബലമായി പൊട്ടിച്ചെടുത്ത് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.


 പോലീസിന്റെ മിന്നൽ വേഗത്തിലുള്ള അന്വേഷണമാണ് പിന്നീട് നടന്നത്. പുനലൂർ എ.എസ്.പി ഡോക്ടർ അപർണയുടെ നേതൃത്വത്തിൽ ഉടനടി പ്രത്യേക പോലീസ് സ്ക്വാഡ് രൂപീകരിച്ചു. അഞ്ചൽ പോലീസും സ്ക്വാഡും സംയുക്തമായി നടത്തിയ അതിശക്തവും ഊർജ്ജിതവുമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ കൃത്യമായി വലയിലാക്കാൻ പോലീസിന് കഴിഞ്ഞു.


​അഞ്ചൽ പനയഞ്ചേരി സ്വദേശിയായ ഹരീഷ് കുമാർ (35) എന്ന യുവാവാണ് പോലീസിന്റെ പിടിയിലായത്. സംഭവം നടന്നതിനു ശേഷം ഒളിവിൽ പോയ ഇയാളെ കൊല്ലത്തുനിന്നുമാണ് പോലീസ് സംഘം സാഹസികമായി പിടികൂടിയത് 

.

No comments:

Post a Comment