Breaking

Friday, 28 October 2022

ചാത്തന്നൂരിൽ മാരക മയക്കുമരുന്നായ MDMA യുമായി യുവാവ് എക്‌സൈസ് പിടിയിൽ.


ചാത്തന്നൂരിൽ  മാരക മയക്കുമരുന്നായ MDMA യുമായി യുവാവ് എക്‌സൈസ്  പിടിയിൽ.  ചാത്തന്നൂർ ഇൻസ്പെകർ എം.കൃഷ്ണകുമാറിന്റെ  നേതൃത്വത്തിൽ  നടത്തിയ പരിശോധനയിൽ ആദിച്ചനല്ലൂർ സ്വദേശി റഫീക്ക് ആണ്  അറസ്റ്റിൽ ആയത്. കൊട്ടിയത്തുള്ള സ്വകാര്യ സ്കൂളിൽ ബസ് ഡ്രൈവർ ആയി ജോലി ചെയ്തു വരുകയായിരുന്നു ഇയാൾ.


ചാത്തന്നൂർ, കൊട്ടിയം ഭാഗങ്ങൾ കേന്ദ്രീകരിച്ച് അസമയത്ത് യുവാക്കൾ തമ്പടിക്കുന്നു എന്ന വിവരത്തെത്തുടർന്ന് ഈ പ്രദേശത്ത് എക്‌സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. അതിലൂടെയാണ് ഇയാളെ പിടികൂടാനായത്.


4.658 ഗ്രാം എം ഡി എം എ യും 73 ഗ്രാം കഞ്ചാവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ഇയാളുടെ മൊബൈൽ ഫോണും MDMA സൂക്ഷിക്കാൻ ഉപയോഗിക്കുന്ന നിരവധി സിപ് കവറുകളും തൊണ്ടിയായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.


എക്‌സൈസ് ഇൻസ്‌പെക്ടർ എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ  പ്രിവന്റീവ് ഓഫിസർമാരായ  വിനോദ് ആർ.ജി,എ. ഷിഹാബുദ്ധീൻ,സിവിൽ എക്‌സൈസ് ഓഫിസർമാരായ വിഷ്ണു.ഓ. എസ് ,ജ്യോതി .ജെ, വിഷ്ണു.എം,വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ദിവ്യ.എസ് എന്നിവർ പങ്കെടുത്തു.

No comments:

Post a Comment