Breaking

Sunday, 16 October 2022

വിസാ തട്ടിപ്പ്,​ വധശ്രമം തുടങ്ങിയ കേസുകളിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ

 


തിരുവനന്തപുരം: ഉദിയൻകുളങ്ങര വിസാ തട്ടിപ്പ്,​ വധശ്രമം തുടങ്ങിയ കേസുകളിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. പാറശാല പാൽകുളം ഹൗസിൽ രാജേന്ദ്രനെയാണ് (53) പാറശാല പൊലീസ് പിടികൂടിയത്.


വിസ നൽകാമെന്ന പേരിൽ നിരവധി പേരിൽ നിന്ന് പണം വാങ്ങുകയും കഴിഞ്ഞ ജൂണിൽ തട്ടിപ്പിനിരയായ യുവാവ് പണം തിരികെ നൽകണമെന്ന് ആവിശ്യപ്പെട്ടപ്പോൾ യുവാവിനെ വെട്ടിപ്പരിക്കേല്പിക്കുകയുമായിരുന്നു. പാറശാല സി.ഐ ഹേമന്ത് കുമാറിന്റെ നേതൃത്വത്തിൽ ഷാജോ പൊലീസ് ഇയാളെ വെള്ളറട ഭാഗത്തു നിന്ന് പിടികൂടുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്‌തു.

No comments:

Post a Comment