കൊല്ലം: കുടുംബവഴക്കിനിടയിൽ ഗൃഹനാഥൻ മരിച്ചത് കൊലപാതകമെന്ന് പോലീസ്. തലയ്ക്കു ക്ഷതമേറ്റാണെന്ന് മരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ രണ്ടു മരുമക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.കൊല്ലം കാവനാട് സെന്റ് ജോസഫ് ഐലന്‍ഡ് രേഷ്മാഭവനില്‍ ജോസഫാണ് (50) മരിച്ചത്.
ഭാര്യ എലിസബത്തുമായി ജോസഫ് ഞായറാഴ്ച സന്ധ്യയോടെ വഴക്കിടുകയും കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് എലിസബത്തിന്റെ മുതുകില്‍ കുത്തുകയുമായിരുന്നു.
സംഭവം കണ്ടുവന്ന ജോസഫിന്റെ മരുമക്കള്‍ ഇരുമ്പുവടിക്ക് ജോസഫിനെ അടിച്ചശേഷം എലിസബത്തിനെ രക്ഷിച്ച് കടവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇതിനിടെ ജോസഫ് ബോധരഹിതനായി വീണു. സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജോസഫ് മരിച്ചിരുന്നു.
മൃതദേഹം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലെത്തിച്ചു. അഞ്ചാലുംമൂട് പോലീസ് കേസെടുത്തു. ഞായറാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ മൃതദേഹപരിശോധനയിലാണ് തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നു കണ്ടെത്തിയത്.
തുടന്നാണ് സംഭവത്തില്‍ ഉള്‍പ്പെട്ട മരുമക്കളായ കാവനാട് മഠത്തില്‍ കായല്‍വാരത്ത് പ്രവീണ്‍ഭവനില്‍ പ്രവീണ്‍ (29), സെന്റ് ജോര്‍ജ് ഐലന്‍ഡ് കാവനാട് ആന്റണി (27) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം സംബന്ധിച്ച് വിശദമായി അന്വേഷിച്ച് തുടര്‍നടപടിയെടുക്കുമെന്ന് അഞ്ചാലുംമൂട് എസ്.എച്ച്.ഒ. സി.ദേവരാജന്‍ പറഞ്ഞു.

No comments:
Post a Comment