തെന്മല ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളായ റോബി, വത്സ എന്നിവരാണ് കളഞ്ഞു കിട്ടിയ ഒന്നര പവൻ തൂക്കം വരുന്ന സ്വർണ കൊലുസ് തിരികെ നൽകി മാതൃകയായത്.
ഉച്ചയോടെ തെന്മല DFO ഓഫീസിന് സമീപം വച്ച് തെന്മല സ്വദേശിയായ ഷീബയുടെ ഒന്നര പവൻ തൂക്കം വരുന്ന സ്വർണ്ണ കൊലുസ് നഷ്ടപ്പെട്ടിരുന്നു.ഇത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലഭിക്കുകയും ജോലി സമയമായതിനാൽ പോലീസിനെ ഏൽപ്പിക്കുവാൻ അഖിൽ, പ്രഭുൽ പ്രഭാകർ എന്നീ യുവാക്കളെ ഏൽപ്പിക്കുകയും ചെയ്തു. ഇവർ അത് തെന്മല പോലീസിന് കൈമാറി.
കൊലുസ് നഷ്ടമായ വിവരം കാട്ടി തെന്മല പോലീസിന് പരാതി നൽകാൻ സ്റ്റേഷനിൽ ഷീബ എത്തിയ അതേസമയം തന്നെ കൊലുസുമായി യുവാക്കൾ സ്റ്റേഷനിൽ എത്തി.പരാതിക്കാരി കൊലുസ് തിരിച്ചറിഞ്ഞ സാഹചര്യത്തിൽ തെന്മല ക്രൈം എസ് ഐ സജികുമാറിന്റെയും യുവാക്കളുടെയും സാന്നിധ്യത്തിൽ കൊലുസ് ഉടമയ്ക്ക് കൈമാറി.

No comments:
Post a Comment