Breaking

Wednesday, 26 October 2022

പ്രണയനൈരാശ്യമെന്ന് കുറിപ്പ്, കൈ ഞരമ്പ് മുറിച്ച ശേഷം പാലത്തില്‍നിന്നും ചാടി ജീവനൊടുക്കി 21കാരി


കൊച്ചി: കൈ ഞരമ്പ് മുറിച്ച ശേഷം പാലത്തില്‍നിന്നും ചാടി ജീവനൊടുക്കി യുവതി. ഏറണാകുളം ജില്ലയിലാണ് സംഭവം. പാലാരിവട്ടം സ്വദേശിയായ അനൂജയാണ് ആത്മഹത്യ ചെയ്തത്.

പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് വിവരം.ഇരുപത്തിയൊന്നുവയസ്സായിരുന്നു. ഇടപ്പള്ളി കുന്നുംപുറത്തിനു സമീപമുള്ള മുട്ടാര്‍ പാലത്തില്‍നിന്നു ചാടിയാണ് യുവതി മരിച്ചത്.

കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ പാലാരിവട്ടം പൊലീസില്‍ പരാതി നല്കിയിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.

ഇതിനിടെയാണ് രാവിലെ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. പ്രണയ നൈരാശ്യമാണ് മരണകാരണം എന്നു പറയുന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

No comments:

Post a Comment