Breaking

Wednesday, 26 October 2022

ചടയമംഗലത്ത് മദ്യലഹരിയിൽ യുവാവ് കെഎസ്ആർടിസി ബസുകളുടെ ചില്ല് എറിഞ്ഞുതകര്‍ത്തു


ചടയമംഗലം: മദ്യലഹരിയിൽ യുവാവ് നാലു കെഎസ്ആർടിസി ബസുകളുടെ ചില്ല് എറിഞ്ഞുതകര്‍ത്തു. കൊല്ലം ചടയമംഗലം ഡിപ്പോയിലാണ് ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായത്.


റോഡുവിള സ്വദേശി ഇരുപത്തിമൂന്നു വയസുളള അല്‍ത്താഫാണ് കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തത്. ചടയമംഗലം കെഎസ്ആര്‍ടിസി ‍ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്നു ഫാസ്റ്റ് പാസ‍ഞ്ചര്‍ ബസുകളുടെയും ഒരു ഓര്‍‍‍ഡിനറി ബസിന്റെയും ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. 


നിരവധി കഞ്ചാവ്, മോഷണ കേസുകളിൽ പ്രതിയായിട്ടുള്ള അല്‍ത്താഫ് മദ്യലഹരിയിലായിരുന്നു. കല്ലുകൊണ്ട് ബസുകളുടെ പിന്‍വശത്തെ ചില്ല് എറിഞ്ഞുപൊട്ടിക്കുകയായിരുന്നു. ഓട്ടോറിക്ഷാ തൊഴിലാളികളും ബസ് സ്റ്റാന്‍‍ഡില്‍ ഉണ്ടായിരുന്നവരും ചേര്‍ന്നാണ് അല്‍ത്താഫിനെ പിടികൂടിയത്.

No comments:

Post a Comment