കൊല്ലം :അരിപ്പയിൽ വിളക്കിൽ നിന്നും തീ ഗ്യാസിന് തീപിടിച്ച് വീട് കത്തി നശിച്ചു. രാത്രി 8 മണിയോടെയാണ് സംഭവം. അരിപ്പ ബ്ലോക്ക് നമ്പർ 189 ലെ തുളസിയുടെ വീട്ടിലാണ് തീപിടിത്തമുണ്ടായത്.
ആദ്യം വീടിന് സമീപത്തെ ഷെഡിൽ വിളക്കിൽ നിന്നും തീ പടരുകയായിരുന്നു. നാട്ടുകാർ ചേർന്ന് തീയണക്കാൻ ശ്രമിച്ചെങ്കിലും ഗ്യാസ് സിലിണ്ടറിലേക്ക് തീ പടർന്ന് വീട് കത്തി നശിക്കുകയായിരുന്നു.
സംഭവ സമയത്ത് വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി...എന്നാൽ വീട് പൂർണമായും കത്തിയമർന്നു.
No comments:
Post a Comment