ചിതറ :ചിതറയിൽ നാടിനെ നടുക്കിയ ദാരുണ സംഭവം. മുൻ വട്ടമുറ്റം വാർഡ് മെമ്പറായിരുന്ന സിന്ധുവും മകൾ ലക്ഷ്മിയും മരണപ്പെട്ടു.
ഇന്ന് ഉച്ചയോടെയാണ് ബൗണ്ടർമുക്കിലെ വീടിനുള്ളിൽ ലക്ഷ്മിയെ തറയിൽ അബോധാവസ്ഥയിലുംഅമ്മ സിന്ധുവിനെ തൊട്ടടുത്ത മുറിയിൽ തൂങ്ങിയ നിലയിലും കണ്ടെത്തിയത്.
നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഉടൻ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ലക്ഷ്മിയുടെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരാവസ്ഥയിലായിരുന്ന സിന്ധുവിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും പിന്നീട് കടയ്ക്കലിലെ സഹകരണ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തെങ്കിലും രാത്രി പത്ത് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
കുടുംബപ്രശ്നങ്ങളാണ് ഈ കടുംകൈയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ലക്ഷ്മിയുടെ കഴുത്തിൽ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. നാളെ നടക്കുന്ന പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂ. പോലീസ് അന്വേഷണം ആരംഭിച്ചു.
നാടിന്റെ വികസന പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഒരു മുൻ ജനപ്രതിനിധിയുടെയും മകളുടെയും വേർപാടിൽ നടുങ്ങിയിരിക്കുകയാണ് ചിതറ നിവാസികൾ.

No comments:
Post a Comment