Breaking

Friday, 26 August 2022

തിരുവനന്തപുരത്ത് കോൺവെന്റിൽ കയറി പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്ക് മദ്യം നൽകി പീഡിപ്പിച്ചു; മൂന്ന് പേർ കസ്റ്റഡിയിൽ.


തിരുവനന്തപുരത്ത് കോൺവെന്റിൽ കയറി പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്ക് മദ്യം നൽകി പീഡിപ്പിച്ചു; മൂന്ന് പേർ കസ്റ്റഡിയിൽ.  


തിരുവനന്തപുരം:കഠിനംകുളത്ത് കോൺവെൻ്റിൻ്റെ മതിൽ ചാടിക്കടന്ന് പെൺകുട്ടികൾക്ക് മദ്യം നൽകി പീഡിപ്പിച്ച കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ. കോൺവെൻ്റിൽ കയറി മൂന്ന് പെൺകുട്ടികളെയാണ് സംഘം പീഡിപ്പിച്ചത്. ഇവർക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.


 വലിയതുറ സ്വദേശികളായ മേഴ്സൺ, രഞ്ജിത്ത്, അരുൺ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.  ബുധനാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ബുധനാഴ്ച രാത്രി കോൺവെൻ്റിൻ്റെ മതിൽ ചാടിക്കടന്ന് അകത്തുകയറിയ പ്രതികൾ പെൺകുട്ടികൾ താമസിക്കുന്ന മുറിയിലെത്തുകയും മദ്യം നൽകി ഇവരെ പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടികളുടെ പരാതിയിലാണ് കേസ്. പെൺകുട്ടികൾ തന്നെ കോൺവെൻ്റ് അധികൃതരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

No comments:

Post a Comment