Breaking

Friday, 26 August 2022

മദ്യലഹരിയില്‍ ഭാര്യയുടെ സഹോദരനെ കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റിൽ


തിരുവനന്തപുരം: മദ്യലഹരിയില്‍ ഭാര്യയുടെ സഹോദരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ വിളപ്പില്‍ശാല പൊലീസ് അറസ്റ്റുചെയ്തു. വിളപ്പില്‍ ഊറ്റക്കുഴി ദീപു ഭവനില്‍ ദീപു (32) ആണ് അറസ്റ്റിലായത്. ഭാര്യയുടെ സഹോദരനായ സുനിലിനെ സ്റ്റീല്‍ പൈപ്പ് ഉപയോഗിച്ച് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. ഭാര്യവീട്ടിലെത്തിയാണ് ദീപു ഭാര്യമാതാവിനെ മര്‍ദ്ദിക്കുകയും സഹോദരനെ സ്റ്റീല്‍ പൈപ്പുകൊണ്ട് ആക്രമിക്കുകയും ചെയ്തത്.

No comments:

Post a Comment