ന്യൂഡല്‍ഹി: ഗ്ലൗസ് പൗഡര്‍ പുരട്ടിയ പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുടുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. 34കരാനായ വിപിന്‍ കുമാറാണ് മരിച്ചത്. രക്ഷാബന്ധന്‍ ആഘോഷിക്കാനായി സഹോദരിയുടെ അടുത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
പരിക്കേറ്റ വിപിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശ്വാസനാളി മുറിഞ്ഞതിനെ തുടര്‍ന്നായിരുന്നു മരണം. രാജ്യത്ത് നിരോധിച്ച ഗ്ലൗസ് പൗഡര്‍ പുരട്ടിയ ചൈനീസ് പട്ടമാണ് അപകടത്തിനിടയാക്കിയത്.
No comments:
Post a Comment