Breaking

Saturday, 8 September 2018

സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അവര്‍ പരിശുദ്ധകളാണോ എന്നറിയാം: കന്യാസ്ത്രീകളെ അപമാനിച്ച് പി സി ജോർജ്


കോട്ടയം: ജലന്ധർ ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീകളെ അപമാനിച്ച് പി സി ജോർജ്ജ്. സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അവര്‍ പരിശുദ്ധകളാണോ എന്ന് അറിയാമെന്നായിരുന്നു പി സി ജോർജിന്റെ പ്രതികരണം. 

പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം എന്തുകൊണ്ട് പരാതി നൽകിയെന്നണ് പി സി ജോർജ്ജ് ചോദിക്കുന്നത്. പരാതി ഉണ്ടായിരുന്നെങ്കിൽ ആദ്യ പീഡനത്തിൽ തന്നെ നൽകാമായിരുന്നില്ലോ എന്ന് പി സി ജോർജ്ജ് പറഞ്ഞു.
 
ആദ്യം പീഡനത്തിനിരയായപ്പൊൾ തന്നെ കന്യാസ്ത്രീ കന്യകയല്ലാതെയായി. തിരുവസ്ത്രം ധരിക്കാൻ ഇവർ ഇനി യോഗ്യയല്ല. കന്യാസ്ത്രീയെ പീഡിപ്പിച്ചെങ്കിൽ ബിഷപ്പും ളോഹ ഊരണം കേരള പൊലീസിന് വേറെ പണിയൊന്നും ഇല്ലാത്തതിനാലാണ് ബിഷപ്പിനെതിരെ അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

No comments:

Post a Comment