Breaking

Saturday, 8 September 2018

രജനികാന്തിന്‍റെ മാസ് അവതാരം വീണ്ടും - പേട്ട


രജനികാന്തിന്‍റെ പുതിയ സിനിമ ‘പേട്ട’ ഏത് ജോണറില്‍ പെട്ട ചിത്രം ആയിരിക്കും എന്നതിനെപ്പറ്റി ഇപ്പോള്‍ അധികം പറയാറായിട്ടില്ല. എങ്കിലും സംവിധായകന്‍ കാര്‍ത്തിക് സുബ്ബുരാജ് ആയതുകൊണ്ടുതന്നെ ചിത്രത്തിന് ഒരു ക്ലാസ് ടച്ച് ഉണ്ടായിരിക്കുമെന്ന് ഉറപ്പ്. അതോടൊപ്പം രജനിയുടെ മാസ് കൂടി വര്‍ക്കൌട്ടായാല്‍ ചിത്രം തകര്‍ത്തുവാരും എന്നതില്‍ സംശയമില്ല.

പേട്ട’യുടെ മോഷന്‍ പോസ്റ്റര്‍ നിര്‍മ്മാതാക്കളായ സണ്‍ പിക്‍ചേഴ്സ് പുറത്തിറക്കി. തകര്‍പ്പന്‍ മാസ് ലുക്കില്‍ ഒരു കാന്‍ഡില്‍ സ്റ്റാന്‍ഡുമായി രജനി പ്രത്യക്ഷപ്പെടുന്നതാണ് മോഷന്‍ പോസ്റ്ററിന്‍റെ ഉള്ളടക്കം. റോക് സ്റ്റാര്‍ അനിരുദ്ധാണ് ഈ സിനിമയുടെ സംഗീതം. അതുകൊണ്ടുതന്നെ ഒന്നാന്തരം കുത്തുപാട്ടുകളും രജനിയുടെ തകര്‍പ്പന്‍ ഇന്‍ഡ്രൊ സോംഗുമൊക്കെ പ്രതീക്ഷിക്കാം.
 
തിരുനാവുക്കരശ് ക്യാമറ ചലിപ്പിക്കുന്ന സിനിമയില്‍ വിജയ് സേതുപതി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ത്രിഷ നായികയാവുന്ന സിനിമയില്‍ ബോളിവുഡിലെ മികച്ച നടന്‍‌മാരിലൊരാളായ നവാസുദ്ദീന്‍ സിദ്ദിഖിയും അഭിനയിക്കുന്നു. 

No comments:

Post a Comment