ഇന്റർനെറ്റ് വഴി കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ച് ഗൂഗിള്‍. കുട്ടികളെ ലൈംഗികമായി അപമാനിക്കുന്ന ഉള്ളടക്കങ്ങള്‍ തടയാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇമേജ് പ്രോസസിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള പ്രത്യേക സംവിധാനമാണ് ഗൂഗിൾ ഒരുക്കിയിരിക്കുന്നത്.
കുട്ടികൾക്കെതിരെ പ്രചരിക്കുന്ന ഓൺലൈൻ കണ്ടെന്റുകൾ കണ്ടെത്തി അവയുടെ പ്രചരനം, തടയാൻ പുതിയ സംവിധാനത്തിനാവും എന്ന് ഗൂഗിള്‍ എന്‍ജിനീയറിങ് ലീഡ് നിക്കോള ടോടറോവിക് വ്യക്തമാക്കി. ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗ് വഴിയാണ് ഇക്കാര്യങ്ങൾ പുറത്തുവിട്ടത്
No comments:
Post a Comment