Breaking

Sunday, 9 September 2018

ഇതിന്റെ പ്രതിഫലം മുഴുവന്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക്; താരമായി ദുല്‍ഖര്‍: വീഡിയോ



കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങുന്ന മലയാളത്തിന്റെ യുവ നടന്‍മാര്‍ക്ക് പ്രളയകാലത്ത് എന്തുചെയ്തു എന്ന് ആക്ഷേപിച്ചവര്‍ക്ക് മുന്‍പ് തന്നെ മറുപടിയുമായി ദുല്‍ഖര്‍ സല്‍മാന്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വമ്പന്‍ ജനക്കൂട്ടത്തെ സാക്ഷിയാക്കിയുള്ള അദ്ദേഹത്തിന്റെ പുതിയ പ്രഖ്യാപനമാണ് സോഷ്യല്‍ ലോകം വാഴുന്നത്.

കൊല്ലം കരുനാഗപ്പള്ളിയില്‍ സ്വര്‍ണക്കടയുടെ ഉദ്ഘാടനത്തിന് ശേഷം തിങ്ങികൂടിയ ആരാധകരെ സാക്ഷിയാക്കി ദുല്‍ഖര്‍ പ്രഖ്യാപിച്ചു. ഈ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ എനിക്ക് കിട്ടുന്ന പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്നാണ് താരം പ്രഖ്യാപിച്ചത്. വലിയ കയ്യടികളോടെയാണ് ആ പ്രഖ്യാപനത്തെ ആരാധകര്‍ ഏറ്റെടുത്തത്. നേരത്തേ 25 ലക്ഷം രൂപ ദുല്‍ഖര്‍ നല്‍കിയിരുന്നു. തിങ്ങികൂടിയ ആരാധകരോട് അദ്ദേഹം പറഞ്ഞ വാക്കുകളും വൈറലാവുകയാണ്. 'ആരും തിരക്കുകൂട്ടരുത്. എല്ലാവരും സുരക്ഷിതരായിരിക്കണം. നമ്മള്‍ ഇവിടെതന്നെയുണ്ടല്ലോ.

ഇത്രയും നേരം എന്നെ കാത്തിരിന്ന നിങ്ങള്‍ക്ക് ഒരുപാട് സ്‌നേഹം ഒരുപാട് ഇഷ്ടം ഒരുപാട് ഉമ്മ'. ദുല്‍ഖര്‍ പറഞ്ഞ് നിര്‍ത്തിയതും. കയ്യടിയുടെ കടലിരമ്പവുമായിട്ടാണ് കരുനാഗപ്പള്ളി ദുല്‍ഖറിന്റെ വാക്കുകള്‍ക്ക് ചെവികൊടുത്തത്.

No comments:

Post a Comment