Breaking

Sunday, 2 November 2025

​മഞ്ഞപ്പാറ തണൽ വനിത വിങ് സംഘടിപ്പിച്ച കുടുംബ സദസ്സ് വൻ വിജയം .

  




മഞ്ഞപ്പാറ :മഞ്ഞപ്പാറ തണൽ വനിത വിങ്ങിൻ്റെ കുടുംബ സദസ്സ് വൻ വിജയം; മഞ്ഞപ്പാറ തണൽ വനിത വിങ്ങിൻ്റെ ആഭിമുഖ്യത്തിൽ, തണൽ ജീവകാരുണ്യവും തണൽ ഡയാലിസിസ് സെന്ററും സഹകരിച്ച് ഇന്നലെ (ഞായറാഴ്ച) നടന്ന കുടുംബ സദസ്സ് വൻ വിജയമായിരുന്നു.



പ്രതികൂല സാഹചര്യങ്ങളെ പോലും മാറ്റിവെച്ച്, കൃത്യ സമയത്ത് പരിപാടിയിൽ പങ്കെടുത്ത ഓരോ കുടുംബാംഗങ്ങൾക്കും ഞങ്ങൾ നന്ദി രേഖപ്പെടുത്തുന്നു. നിങ്ങളുടെ സാന്നിധ്യമാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ വിജയം.



പ്രമുഖ മോട്ടിവേഷൻ സ്പീക്കർ ശ്രീ. പി.എം.എ. ഗഫൂർ പങ്കുവെച്ച സ്ത്രീ ശാക്തീകരണം, സഹജീവി സ്നേഹം, ആരോഗ്യകരമായ കുടുംബ ജീവിതം എന്നീ വിഷയങ്ങൾ ഏവർക്കും പുതിയ ഊർജ്ജവും കാഴ്ചപ്പാടും നൽകി എന്ന് വിശ്വസിക്കുന്നു.



​ഈ പരിപാടി വൻ വിജയമാക്കാൻ അഹോരാത്രം പരിശ്രമിച്ച തണൽ വനിത വിംഗ് പ്രവർത്തകർ, തണൽ ജീവകാരുണ്യ പ്രവർത്തകർ, തണൽ ഡയാലിസിസ് സെന്റർ ഭാരവാഹികൾ, സ്പോൺസർമാർ, എല്ലാ സന്നദ്ധ പ്രവർത്തകർ, മാധ്യമ സുഹൃത്തുക്കൾ, മഞ്ഞപ്പാറ ഹൈസ്കൂൾ അധികൃതർ എന്നിവർക്കെല്ലാം ഞങ്ങളുടെ സ്നേഹം നിറഞ്ഞ നന്ദി.



​ നന്മയുടെ ഈ പാതയിൽ തണലായി ഞങ്ങൾ എന്നും ഉണ്ടാകും. 




No comments:

Post a Comment