കൊല്ലം : മുൻ വിരോധം നിമിത്തം സൈനികനെ മർദ്ദിച്ചു വരികേൽപ്പിച്ച് അതിനുശേഷം ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ കൊട്ടിയം പോലീസ് പിടികൂടി നിരവധി കേസുകൾ പ്രതിയായ ബീഡി കിച്ചു എന്നറിയപ്പെടുന്ന ഉമയനല്ലൂർ പേരയം വിനീത് പകലിൽ വിനീത് (28) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത് .
തഴുത്തല പേരയം പ്രീതാ ഭവനിൽ രാഹുൽ (22) എന്ന സൈനികനെയാണ് ഇയാൾ മർദ്ദിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ചത് മുൻ വിരോധത്തെ തുടർന്ന് ആഗസ്റ്റ് 24 ന് രാത്രി എട്ടുമണിയോടെ കുടുംബത്തോടൊപ്പം യാത്ര ചെയ്തു വരികയായിരുന്ന രാഹുലിനെ വിനീതും സുഹൃത്തും ചേർന്ന് തടഞ്ഞു നിർത്തിയ ശേഷം ചുറ്റുകയും പാറക്കല്ലും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു ആക്രമണത്തിൽ രാഹുലിന്റെ ഒരു പല്ല് ഒടിഞ്ഞു ഒപ്പം ഉണ്ടായിരുന്ന സഹോദരൻറെ ചെവിക്ക് പരിക്കേൽക്കുകയും ചെയ്തു തുടർന്ന് കൊട്ടിയം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്ത് .
തുടർന്ന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിച്ചെങ്കിലും ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല തുടർന്ന് തിരച്ചിൽ നടത്തിവരുന്ന തിനിടയിൽ ചാത്തന്നൂർ എസിപി അലക്സാണ്ടർ തങ്കച്ചിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലൂടെയാണ് ഇയാൾ പിടിയിലായത് കൊട്ടിയം പോലീസ് സ്റ്റേഷനിൽ 2021 മുതൽ രജിസ്റ്റർ ചെയ്ത അഞ്ചോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിനീത് കൊട്ടിയം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രദീപിന്റെ നേതൃത്വത്തിൽ എസ് ഐ നിഥിൻ നളൻ , സിപിഎം മാരായ പ്രവീൺ ചന്ദ് ,നൗഷാദ് ,ശംഭു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്

No comments:
Post a Comment