Breaking

Saturday, 8 September 2018

ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ മന്ത്രി എം എം മണിയെപ്പോലെ തമാശയാക്കരുതെന്ന് ഉമ്മന്‍ചാണ്ടി


കോട്ടയം: ദുരിതാശ്വാസ പ്രവർത്തനങ്ങളെ മന്ത്രി എം എം മണിയെപ്പോലെ തമാശയാക്കരുതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ദുരിതാശ്വസ പ്രവർത്തനങ്ങളെ സർക്കാർ ഗൌരവത്തോടെ കാണണമെന്നും. എത്രയും പെട്ടന്ന് ദുരിത ബാധിതർക്ക് അടിയന്തര സഹായമായ 10000 രൂപ നൽകുന്നത് പൂർത്തീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നൂറ്റാണ്ടുകൾ കൂടുമ്പോഴാണ് വലിയ പ്രളയങ്ങൾ ഉണ്ടാകുന്നതെന്നും അതിൽ കുറേപേർ മരിക്കുകയും കുറേപേർ അതിജീവിക്കുകയും ചെയ്യുമെന്ന് നേരത്തെ വൈദ്യുത മന്ത്രി എം എം മണി പ്രസ്ഥാവന നടത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. 

No comments:

Post a Comment