Breaking

Sunday, 12 August 2018

മൂന്ന് ഡാമുകളുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തും; നദീതീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം






കോട്ടയം∙ ബാണാസുരസാഗര്‍, മലമ്പുഴ, പേപ്പാറ ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. ബാണാസുരസാഗര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ 20 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തുക. നിലവിൽ 90 സെന്റിമീറ്റർ ഉയരത്തിൽ തുറന്നിട്ടുണ്ട്. മൂന്നിടങ്ങളിലും നദീതീരങ്ങളിലുള്ളവര്‍ക്കു ജാഗ്രതാനിര്‍ദേശം നൽകി. ഇടുക്കി ഡാമിലെ ജലനിരപ്പ് സുരക്ഷിത പരിധിയിലെത്തിയെങ്കിലും ഇടമലയാര്‍ ഡാമില്‍നിന്നു കൂടുതല്‍ വെള്ളം പുറത്തേക്കൊഴുക്കാന്‍ തുടങ്ങിയതോടെ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

∙ കക്കി അണക്കെട്ടിന്റെ ഭാഗമായ ആനത്തോട് ഡാമിന്റെ ഷട്ടറുകളും കൊച്ചു പമ്പ ഡാമിന്റെ ഷട്ടറുകളും തുറന്നു. പമ്പ ത്രിവേണി ഉൾപ്പെടെ പമ്പാ നദിയുടെ തീരത്തുള്ളവരും ശബരിമല തീർഥാടകരും ജാഗ്രത പുലർത്തണമെന്നു ജില്ലാ കലക്ടർ അറിയിച്ചു.

∙ മൂഴിയാർ ഡാമിന്റെ ഒരു ഷട്ടർ തുറന്നതിനാൽ കക്കാട് ആറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണം.

∙ പത്തനംതിട്ട പമ്പാ ഡാമിലെ ഒരു ഷട്ടർ ഒഴികെ മറ്റെല്ലാം അടച്ചു.

∙ കക്കി, ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകൾ തുറന്നിരിക്കുന്നു.

∙ എറണാകുളം ഇടമലയാർ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾകൂടി ഉയർത്തി. നാലു ഷട്ടറുകളും ഒരു മീറ്റർ വീതമാണ് ഉയർത്തിയിട്ടുള്ളത്.

∙ തൃശൂർ ചിമ്മിണി ഡാമിൽ നാലു ഷട്ടറുകൾ ഏഴര സെന്റിമീറ്റർ വീതം തുറന്നുവച്ചിരിക്കുന്നു.

∙ വാഴാനി ഡാമിൽ നാലു ഷട്ടറുകൾ മൂന്നു സെന്റിമീറ്റർ തുറന്നിരിക്കുന്നു.

∙ പീച്ചിയിൽ‌ നാലു ഷട്ടറുകൾ രണ്ടു സെന്റിമീറ്റർ വീതം തുറന്നിട്ടുണ്ട്.

∙ പെരിങ്ങൽക്കുത്ത് ഡാമിന്റെ രണ്ടു സ്ലൂസ് ഗേറ്റുകൾ 5.4 മീറ്റർ (18 അടി) വീതവും രണ്ടു ഗേറ്റുകൾ ഒന്നര മീറ്റർ (അ‍ഞ്ച് അടി) വീതവും തുറന്നു.

∙ ഷോളയാർ ഡാമിൽ ഒരു ഗേറ്റ് 45 സെന്റിമീറ്റർ ആണു തുറന്നിരിക്കുന്നത്.

∙ പൂമല ഡാമിൽ നാലു ഷട്ടറുകൾ അഞ്ചു സെന്റീമീറ്റർ വീതം തുറന്നുവച്ചതിൽ രണ്ടെണ്ണം അടച്ചു.

∙ കോഴിക്കോട് കക്കയം ഡാമിന്റെ രണ്ടു ഷട്ടറുകൾ 15 സെന്റിമീറ്റർ വീതം തുറന്നു.

∙ പെരുവണ്ണാമുഴി ഡാമിന്റെ നാലു ഷട്ടറും തുറന്നിട്ടിരിക്കുകയാണ്.

No comments:

Post a Comment