എറണാകുളം : ശക്തമായ മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചു.
കാലവർഷം ശക്തമായതോടെ വിമാന സർവീസ് നടത്താൻ കഴിയാത്തതും ഡാമുകൾ തുറന്ന സാഹചര്യത്തിൽ പെരിയാറിലേക്ക് ഒഴുകിയ വെള്ളം വിമാനത്താവളത്തിൽ കയറിയതുമാണ് കാരണം. കഴിഞ്ഞ ദിവസം സമാന സാഹചര്യമുണ്ടായപ്പോൾ 4 മണിക്കൂർ നേരത്തേക്ക് സർവീസ് നിർത്തി വെച്ചിരുന്നു. നിലവിൽ റൺവേയിലും വിമാനത്താവളത്തിനകത്തും വെള്ളം കെട്ടികിടക്കുകയാണ്. പ്രശ്നം പരിഹരിക്കാൻ ഉടൻ നടപടികൾ സ്വീകരിക്കുമെന്ന് സിയാൽ അധികൃതർ അറിയിച്ചു.
No comments:
Post a Comment