Breaking

Sunday, 12 August 2018

പ്രളയക്കെടുതിയില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി പുതിയ പാസ്‌പോര്‍ട്ട് അനുവദിക്കും: സുഷമ സ്വരാജ്





 സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി പുതിയ പാസ്‌പോര്‍ട്ട് അനുവദിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. മന്ത്രി സുഷമ സ്വരാജ് ട്വിറ്ററില്‍ അറിയിച്ചതാണ് ഇക്കാര്യം. നഷ്ടപ്പെട്ട പാസ്‌പോര്‍ട്ടിന് പകരം പുതിയത് എടുക്കുന്നതിന് സാധാരണഗതിയില്‍ ഫീസ് ഈടാക്കുന്നതാണ്. എന്നാല്‍ കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് വെള്ളപ്പൊക്കത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി മാറി നല്‍കാന്‍ തയ്യാറാണെന്ന് മന്ത്രി അറിയിച്ചു.

കേരളം മുമ്പ് കണ്ടിട്ടില്ലാത്ത വിധം പ്രളയക്കെടുതി നേരിടുകയാണ്. സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുമ്പോള്‍ വെള്ളപ്പൊക്കത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് അത് സൗജന്യമായി മാറി നല്‍കാന്‍ തീരുമാനിച്ചു. പുതിയ പാസ്‌പോര്‍ട്ട് എടുക്കുന്നതിന് അതാത് പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളുമായി ബന്ധപ്പെടുക-സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.

ദിവസങ്ങളായി പെയ്യുന്ന മഴയില്‍ 37 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 8316 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍. 1220 കോടി രൂപ അടിയന്തര സഹായമായി അനുവദിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. എന്നാല്‍ പ്രളയക്കെടുതി വിലയിരുത്താന്‍ സംസ്ഥാനത്ത് എത്തിയ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് 100 കോടി രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചു.

No comments:

Post a Comment