കടയ്ക്കൽ ;കടയ്ക്കലിൽ ഫാഷൻ ഡിസൈനിങ് വിദ്യാർഥിനിയായ 23 കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കടയ്ക്കൽ അയിരക്കുഴി ഇരുട്ടു കാട് വൈഷ്ണവത്തിൽ ഷിബു ആര്യ ദമ്പതികളുടെ മകൾ വൈഷ്ണവിയെയാണ് തൂ**ങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം രാത്രി 10 മണി കഴിഞ്ഞാണ് വീടിനുള്ളിലെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ബന്ധുക്കളും നാട്ടുകാരും ചേർന്ന് വൈഷ്ണവിയെ കടക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടു.കടക്കൽ പോലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
മരിച്ച വൈഷ്ണവി തിരുവനന്തപുരത്ത് ഫാഷൻ ഡിസൈനിങ് വിദ്യാർഥിനിയാണ്.RDO യുടെ സാന്നിധ്യത്തിൽ ഇൻക്വാസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തും .

No comments:
Post a Comment