പ്രിയപ്പെട്ട ഡോക്ടർക്ക് പ്രവാസലോകത്തിന്റെ കണ്ണീരോടെയുള്ള വിടചൊല്ലൽ; മഞ്ഞപ്പാറ യുഎഇ ചാപ്റ്റർ അനുസ്മരണ സംഗമം നടത്തി.
ദുബൈ:അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ മഞ്ഞപ്പാറ UPS school മാനേജറും, മഞ്ഞപ്പാറ മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കൂടി ആയിരുന്ന ഡോക്ടർ ഷഫീഖ് മസാനിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് മഞ്ഞപ്പാറ യുഎഇ ചാപ്റ്റർ ദുബായിൽ അനുസ്മരണ സംഗമവും മയ്യത്ത് നമസ്കാരവും സംഘടിപ്പിച്ചു.
ദുബായ് അൽ ഖുസൈസ് അൽ തവാർ പാർക്കിൽ വെച്ച് നടന്ന ചടങ്ങിൽ യുഎഇയിലെ വിവിധയിടങ്ങളിൽ നിന്നുള്ള മഞ്ഞപ്പാറ നിവാസികൾ പങ്കെടുത്തു. ജോലിത്തിരക്കുകളും മറ്റും കാരണം നേരിട്ടെത്താൻ സാധിക്കാതിരുന്ന പ്രിയപ്പെട്ടവർ പ്രാർത്ഥനകളിലൂടെ ചടങ്ങിന്റെ ഭാഗമായി. പരേതന്റെ ആത്മാവിനായി പ്രത്യേക ദുആ മജ്‌ലിസും അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചുകൊണ്ടുള്ള അനുസ്മരണവും നടന്നു.
നമ്മെ വിട്ടുപിരിഞ്ഞ ഡോക്ടർ ഷഫീഖ് മസാനിയുടെ കുടുംബത്തിന് ഈ വേർപാട് താങ്ങാനുള്ള കരുത്ത് സർവ്വശക്തൻ നൽകട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. ചടങ്ങിൽ പങ്കെടുത്തവർക്കും സഹകരിച്ചവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
നിങ്ങളുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം... 🕯️
#ManjapparaUAE #DrShafeeqMasani #Condolence #ManjapparaPravasi #Dubai #AlTwarPark #Homage #ManjapparaNews

No comments:
Post a Comment