ദുബായിൽ ഏരീസ് ഗ്രൂപ്പ് സ്ഥാപിച്ച ഡോ. സോഹൻ റോയി: ഒരു ഗ്രാമത്തിന് മുഴുവൻ വെളിച്ചം നൽകുന്ന ആഗോള വ്യവസായി!
കൊല്ലം: പുനലൂർ ഐക്കരക്കോണം ശ്രീവിലാസം വീട്ടിൽ ശ്രീമാൻ കൃഷ്ണശാസ്ത്രിയുടെയും ശ്രീമതി കസ്തൂരിയുടെയും മകനായി
ജനിച്ച ശ്രീ സോഹൻറോയ് സ്ഥാപിച്ച
ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഇന്ന് 30 രാജ്യങ്ങളിലായി 81 കമ്പനികളുടെ ഉടമയാണ് .
122 ഓളം രാജ്യങ്ങളിൽ കമ്പനിക്ക് പ്രവർത്തനമുണ്ട് .
ആഗോള സമ്പന്നരെ തിരഞ്ഞെടുക്കുന്ന ഫോർബ്സ് പട്ടികയിൽ തുടർച്ചയായി നാല് വർഷം അതിസമ്പന്ന പട്ടികയിൽ ഉൾപ്പെട്ട അതിസമ്പന്നനായ ആഗോള സമ്പന്നനാണ് സോഹൻറോയ് .
ഓസ്കാർ നോമിനേഷൻ കിട്ടിയ Dam 999 എന്ന ഇംഗ്ലീഷ് സിനിമയുടെ സൃഷ്ടാവും കവിയും സിനിമാ നിർമ്മാതാവും കൂടിയാണ് സോഹൻറോയ്
സ്വന്തം ഗ്രാമമായ ഐക്കരക്കോണത്ത് ഓരോ വീട്ടിലെയും ഓരോ സ്ത്രീകൾക്ക് തൊഴിൽ നൽകുന്ന കമ്പ്യൂട്ടർ സ്ഥാപനം നിർമ്മിച്ച് തൊഴിൽ സുരക്ഷ നൽകുന്നുണ്ട്. കൂടാതെ സ്വന്തം കമ്പനിയിലെ ജീവനക്കാരുടെ ഭാര്യമാരുടെ പേരിൽ പകുതി ശമ്പളം നൽകുന്നുണ്ട്.
കുസാറ്റിലെ ഷിപ്പ് ടെക്നോളജി വകുപ്പിൽ നിന്ന് നേവൽ ആർക്കിടെക്ചറിലും ഷിപ്പ് ബിൽഡിംഗിലും സോഹൻ റോയ് ബിടെക് നേടി. നേവൽ ആർക്കിടെക്റ്റായി കരിയർ ആരംഭിച്ച അദ്ദേഹം പിന്നീട് നിരവധി കമ്പനികളിൽ മറൈൻ സർവേയറായി ജോലി ചെയ്തു. 1998 ൽ യുഎഇയിലെ ഷാർജ ആസ്ഥാനമായി ഏരീസ് മറൈൻ & എഞ്ചിനീയറിംഗ് സർവീസസ് ആരംഭിച്ചു .
റോയ് സംവിധാനം ചെയ്ത DAM999 എന്ന ചിത്രത്തിന്റെ തിരക്കഥ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസിന്റെ ലൈബ്രറിയിലെ സ്ഥിരം കോർ ശേഖരത്തിൽ ചേർത്തു . അദ്ദേഹത്തിന്റെ ഏരീസ് ഗ്രൂപ്പ് തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ ഡിടിഎസ് സ്റ്റുഡിയോയായ നടൻ മോഹൻലാലിന്റെ വിസ്മയാസ് മാക്സ് സ്റ്റുഡിയോ സമുച്ചയം ഏറ്റെടുത്തു .
ലോകത്തിലെ രണ്ടാമത്തെ സിഎസ്ആർ ചിത്രമായ - ഐക്കരക്കോണത്തെ ഭിഷഗ്വരൻമാരുടെ പ്രോജക്ട് ഡിസൈനറായി അദ്ദേഹം പ്രവർത്തിച്ചു.
അദ്ദേഹം കൺസെപ്റ്റ് ഇൻഡിവുഡിന്റെ സ്ഥാപക-ഡയറക്ടറാണ്, ഇൻഡിവുഡ് ബില്യണയേഴ്‌സ് ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റുമാണ്. അദ്ദേഹം ഒരു കവിയും എഴുത്തുകാരനുമാണ്.
#DrSohanRoy
#AriesGroup
#AriesGroupOfCompanies
#MalayaliPride
#GlobalIndian
#Inspiring
#Entrepreneurship
#ForbesBillionaire
#Dam999
#OscarNomination
#Indywood
#VismayasMax
#NavalArchitect
#CSR
#Kerala
#Kollam
#Punalur
#Aickarakkonam
#KeralaBusiness
#Dubai
#UAE
#SuccessStory
#Inspiration
#Motivation
#BusinessTycoon
#DrSohanRoy #AriesGroup #MalayaliPride #ForbesBillionaire #GlobalIndian #Dam999 #Entrepreneurship #Kollam # #Indywood #SuccessStory

No comments:
Post a Comment