Breaking

Monday, 15 December 2025

നിലമേലിൽ സൂപ്പർ ഫാസ്റ്റും കാറും കൂട്ടിയിടിച്ച് വൻ അപകടം



കൊല്ലം
നിലമേലിൽ വാഹന അപകടം...നിലമേൽ വാഴോട് അയ്യപ്പഭക്തന്മാർ  സഞ്ചരിച്ചിരുന്ന കാറും, കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.


 അപകടത്തിൽ രണ്ട് അയ്യപ്പഭക്തർ  മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്..തിരുവനന്തപുരം പൂജപ്പുര പുന്നക്കാമുകൾ സ്വദേശികളായ ബിച്ചു ചന്ദ്രൻ(38), സതീഷ്(45) എന്നിവരാണ് മരിച്ചത്..

 കാറിൽ ഉണ്ടായിരുന്ന ഏഴ് വയസ്സ് ഉള്ള ദേവപ്രയാഗിന്റെ  നില അതീവ ഗുരുതരമാണ്... ശബരിമല ദർശനം കഴിഞ്ഞ് തിരികെ പോവുകയായിരുന്ന അയ്യപ്പന്മാർ സഞ്ചരിച്ചിരുന്ന കാറും തിരുവനന്തപുരത്തുനിന്ന് കൊട്ടാരക്കരയ്ക്ക് പോയ കെഎസ്ആർടിസി ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.. 


ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം മുഴുവൻ പൂർണ്ണമായും തകർന്ന നിലയിലാണ്.. കടയ്ക്കലിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തിയാണ് കാറിൽ കുടുങ്ങിക്കിടന്ന ഒരാളെ പുറത്തെടുത്തത്...


 മൂന്നു പേരെയും വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ബിച്ചു ചന്ദ്രനും, സതീഷും മരണപ്പെട്ടിരുന്നു.. കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്..


 ചടയമംഗലം പോലീസ് എത്തി ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും സഹായത്തോടെ വാഹനങ്ങൾ മാറ്റിയതിനുശേഷം ആണ് എംസി റോഡിൽ ഗതാഗതം പുനസ്ഥാപിക്കാൻ കഴിഞ്ഞത്..ചടങ്ങുകൾ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു..



#accident 

#nilamel 

#bus

#car

#ayyappabhakthar

No comments:

Post a Comment