ഓയൂർ,റോഡുവിള മദ്രസ ഉമ്മുൽ മുഅ്മിനീൻ സ്ഥാപനത്തിൽ 14 വയസ്സുള്ള പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.മരിച്ചത് ഷിഹാന ഷെമീർ എന്ന മദ്രസ വിദ്യാർത്ഥിനി ആണ്. സംഭവത്തിന്റെ വിശദാംശങ്ങൾ അന്വേഷിക്കാനായി പൊലീസ് അന്വേഷണം ആരംഭിച്ചു 170ൽ പരം പെൺകുട്ടികൾ പഠിക്കുന്ന സ്ഥാപനമാണ് ഇത്.ഇവിടുത്തെ കുട്ടികൾ പ്രാർത്ഥനയ്ക്കായി പോയ സമയത്താണ്സംഭവം നടന്നതെന്ന് പറയപ്പെടുന്നു..
ഈ പെൺകുട്ടി മുകളിലത്തെ നിലയിൽ തൂങ്ങുകയായിരുന്നുവെ ന്നാണ് പ്രാഥമിക നിഗമനം...ഈ സംഭവം കണ്ടയുടനെ സ്ഥാപനത്തിലെഉദ്യോഗസ്ഥർ കുട്ടിയെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ചുവെങ്കിലുംപെൺകുട്ടി മരണപ്പെടുകയായിരുന്നു..കുട്ടിയെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്..നേമം സ്വദേശിയായ 14 വയസ്സുള്ള ഷിഹാനഎന്ന പെൺകുട്ടിയാണ്മ രണപ്പെട്ടത്..
കഴിഞ്ഞ 15 വർഷമായി നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനം സ്ഥാപനമാണിത്..ഏകദേശം 170ൽ പരം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്..പെൺകുട്ടികൾ മാത്രമാണ് ഇവിടെ പഠിക്കുന്നത്.വനിതകളാണ് ഇവരെ പഠിപ്പിക്കുന്നത്..സ്ഥാപനത്തിന്റെ ഗേറ്റ് പോലും ആവശ്യമില്ലാതെ തുറക്കാറില്ലെന്ന് പറയപ്പെടുന്നു.
ദൂരെ നിന്ന് പോലും ധാരാളം കുട്ടികൾ പഠിക്കുന്ന ഒരു സ്ഥാപനമാണിത്.ഈ സ്ഥാപനത്തിന് എതിരെ ഒരു കേസ് പോലും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നറിയുന്നു...മാനസികമായ എന്തോ പ്രശ്നം ഈ കുട്ടിയെ അലട്ടിയിരുന്നുവെന്ന്അറിയാൻ കഴിയുന്നു..
മൂന്ന്, നാല് ദിവസമായി മാനസികമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു..ഈ കുട്ടിക്ക് കൗൺസിലിംഗ് നടത്തിയിരുന്നു എന്ന് ബന്ധപ്പെട്ടവർ പറഞ്ഞു..പൂയപ്പള്ളി പോലീസ് അന്വേഷണം നടത്തുകയാണ്...
No comments:
Post a Comment