സ്കൂൾ മുറ്റം വൃത്തയാക്കാനെത്തിയ കൂലിപ്പണിക്കാരൻ ക്ലാസ്സിൽ കയറി ക്ലാസ്സ് എടുത്തു. അന്തംവിട്ട് കുട്ടികളും ടീച്ചർമാരും. കുടുംബം പുലർത്താൻ കൂലിപ്പണിക്ക് തമിഴ്‌നാട്ടിൽ നിന്നെത്തിയ എംഎ, എം എഡ്ഡുകാരൻ രംഗനാഥന് സോഷ്യൽ മീഡിയയുടെ കയ്യടി
"ടീച്ചര്‍ ഇന്ത ഇടത്തിലെ ടീച്ചിംഗ് മെത്തേഡ് സൂപ്പര്‍" സ്‌കൂളിൽ കൂലിപ്പണിക്ക് വന്ന ചുമട്ട് തൊഴിലാളിയുടെ വാക്കുകൾ കേട്ട് ടീച്ചർ അതിശയിച്ചു. ഏറെ നേരം ക്ലാസ് മുറിയിലേയ്ക്ക് നിർവികാരനായി നോക്കി നിന്ന ആ തൊഴിലാളിയോട് കാര്യം അന്വേഷിച്ച അധ്യാപകര്‍ ഞെട്ടി. രണ്ട് ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ ആളാണത്രെ കുടുംബം പുലര്‍ത്താൻ കൂലിവേലക്കായി തങ്ങളുടെ മുന്നിൽ നിൽക്കുന്നത്. ഉടന്‍ തന്നെ പ്രിന്‍സിപ്പല്‍ ഷീജ സലീം അദ്ദേഹത്തെ ക്ലാസ്സ് മുറിയിലേയ്ക്ക് ക്ഷണിച്ചു. പണി ചെയ്തു വിയർത്തു കുളിച്ച വേഷത്തില്‍ അദ്ദേഹം വിദ്യാര്‍ത്ഥികളോട് സംവദിച്ചു. അധ്യാപകര്‍ ഭാഷ തര്‍ജ്ജമ ചെയ്തു. ഈരാറ്റുപേട്ട ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഈ അത്യപൂര്‍വ്വ നിമിഷങ്ങള്‍ക്ക് വേദിയായത്.
തമിഴ്നാട് തേനി സ്വദേശി എം. രംഗനാഥന്‍ (35) ആണ് ആ ബിരുദാനന്തര ബിരുദധാരിയായ കൂലിപ്പണിക്കാരൻ. കഴിഞ്ഞ ഒരു വർഷക്കാലമായി ഇവിടെ കൂലിപ്പണി ചെയുന്ന അദ്ദേഹം കല്ലു പണിയും മരപ്പണിയും കൃഷിപ്പണിയുമെല്ലാം ചെയ്യും.
തമിഴ്നാട് തേനി ജില്ലയില്‍ ഉത്തമ പാളയം താലൂക്കില്‍ കോംബേ നിവാസിയാണ്. കോംബെ, മധുരൈ അമേരിക്കന്‍ കോളേജിൽ നിന്നും ഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയില്‍ നിന്നും കറസ്പോണ്ടന്‍സ് ആയി തമിഴില്‍ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. പിന്നെ മാര്‍ത്താണ്ഡം സെന്റ് ജോസഫ് ടീച്ചര്‍ എജുക്കേഷന്‍ കോളേജില്‍ നിന്നും ബി എഡ് ബിരുദവും നേടി. തൃച്ചി ജീവന്‍ കോളേജ് ഓഫ് എജുക്കേഷനില്‍ നിന്നും എം എഡും സ്വന്തമാക്കിയ അദ്ദേഹത്തിന് ഒരു ബിഎഡ് കോളജ് അധ്യാപകനാകാനുള്ള എല്ലാ യോഗ്യതയുണ്ട്.
ഒരു അധ്യാപകനായി കുട്ടികൾക്ക് ക്ലാസ് എടുക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം സഫലീകരിച്ചു കൊടുത്ത പ്രിസിപ്പലിന് അഭിനന്ദനങ്ങൾ.
No comments:
Post a Comment