അഞ്ചൽ :കുറവുന്തേരി അരുണോദയത്തിൽ ബിജു രജിത ദമ്പതികളുടെ മകൾ 17 വയസ്സുള്ള അഞ്ജനയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.വിടിനുള്ളിലെ കിടപ്പുമുറിയിലെ ഹൂക്കിൽ ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടുകൂടി അഞ്ജനയേ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു അഞ്ചലിലെസ്വകാര്യ ആശുപത്രിയിൽഎത്തിച്ചെങ്കിലുംമരണസംഭവിക്കുകയായിരുന്നു
അഞ്ജന കരുകോൺ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർഥിനിയാണ്.. പ്ലസ് വൺ പരീക്ഷയ്ക്ക് മാർക്ക് കുറയുമെന്നുമുള്ള ആശങ്ക കുട്ടിക്ക് നിലനിന്നിരുന്നതായി ബന്ധുക്കളും പോലീസും പറയുന്നു. ഇതിനെ തുടർന്നുള്ള മാനസിക സമ്മർദ്ദം ആയിരിക്കാം മരണത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് കരുതുന്നത്. മൃതദേഹംഅഞ്ചലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. അഞ്ചൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു
No comments:
Post a Comment