Breaking

Monday, 5 May 2025

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പോലീസ് കസ്റ്റടിയിൽ


കല്ലമ്പലം
ശങ്കരമുക്ക് വിളയിൽ വീട്ടിൽ 20 വയസുള്ള ആദിത്യനെയാണ്  പോക്സോ നിയമപ്രകാരം പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.


 2023 മുതൽ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിച്ചു.തുടർന്ന് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായതിനെത്തുടർന്നു വീട്ടുകാരും നാട്ടുകാരും പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ  നടത്തിയ അന്വേഷണത്തിൽ യുവാവിൻ്റെ വീടിനു സമീപം പെൺകുട്ടിയെ  കണ്ടെത്തുകയായിരുന്നു.  


വീട്ടിൽ കൂട്ടി കൊണ്ടുപോകുവാൻ ശ്രമിച്ചുവെങ്കിലും പെൺകുട്ടി വരാൻ തയാറായില്ല. തുടർന്നു ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിച്ചതിനെ തുടർന്ന്  കൊല്ലത്ത സ്നേഹതീരം കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.


 ചൈൽഡ് ലൈൻ പ്രവർത്തകർ കൗൺസിലിംഗ് നടത്തിയപ്പോഴാണ് പെൺകുട്ടി പീഡനത്തിന് ഇരയായ വിവരം പുറത്തറിയുന്നത്.തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ  പൂയപ്പള്ളി പൊലീസിൽ വിവരം അറിയിച്ചതിനെ തുടന്ന് കേസെടുക്കുകയും യുവാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയും ചെയ്തു.


 പൂയപ്പള്ളി എസ് എച്ച് ഒ എസ് . ടി. ബിജുവിൻ്റെ നിർദേശപ്രകാരം എസ് ഐ രജനീഷ് മാധവൻ, സി പി ഒ മാരായ റിജു, സാബു, അൻവർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


No comments:

Post a Comment