Breaking

Thursday, 3 November 2022

മൊബൈൽഫോൺവഴി സൗഹൃദം സ്ഥാപിച്ച് നഗ്നചിത്രങ്ങൾ കൈക്കലാക്കി; വീട്ടമ്മയെ പീ‍‍ഡിപ്പിച്ച കേസിൽ യുവാവ് അറ​സ്റ്റിൽ


കൊല്ലം : വീട്ടമ്മയെ പീ‍‍ഡിപ്പിച്ച കേസിൽ യുവാവ് അറ​സ്റ്റിൽ. ആയിരനല്ലൂർ മണിയാർ ആർപിഎൽ ബ്ലോക്ക് അഞ്ചിൽ മണികണ്ഠൻ(31) ആണ് അറസ്റ്റിലായത്. ഏരൂർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.


മൊബൈൽ ഫോൺ വഴിയാണ് ഇയാൾ വീട്ടമ്മയുമായി സൗഹൃദം സ്ഥാപിച്ചത്. പിന്നാലെ നഗ്നചിത്രങ്ങൾ കൈക്കലാക്കി വീട്ടമ്മയെ ഭീഷണിപ്പെടുത്തുകയായിരുന്നു. യുവാവിന്റെ ഉപദ്രവം തുടർന്നതിന് പിന്നാലെയാണ് ഇവർ പരാതിയുമായി പോലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ എസ്എച്ച്ഒ എംജി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

No comments:

Post a Comment