Breaking

Monday, 3 October 2022

വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; സ്‌കൂൾ സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ

     


 തിരുവനന്തപുരം:മംഗലപുരം എൽ.പി.സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സ്‌കൂൾ സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ. കുടവൂർ ജി.എസ്.ഭവനിൽ ഗോപിനാഥൻ നായരെ (70) യാണ് മംഗലപുരം പോലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. രാവിലെ സ്‌കൂൾബസിൽ സ്‌കൂളിലെത്തിയ വിദ്യാർഥിയെ മിഠായി വാങ്ങിക്കൊടുത്ത ശേഷം പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പരാതി.വിദ്യാർഥിയുടെ പിതാവിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

No comments:

Post a Comment