Breaking

Monday, 8 August 2022

വിതുരയിൽ പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ


വിതുര : 13വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പോക്സോ കേസിൽ അറസ്റ്റിൽ. വിതുര മരുതാമല മക്കി ശാസ്താക്ഷേത്രത്തിന് സമീപം ആർഎസ് ഭവനിൽ ഷിജു (41) നെയാണ് വിതുര പോലീസ് അറസ്റ്റ് ചെയ്തത്. 


പെൺകുട്ടി സ്കൂളിൽ അധ്യാപികയോട് പറയുകയും സ്കൂളിൽനിന്ന് ചൈൽഡ് ലൈനിൽ അറിയിക്കുകയുമായിരുന്നു. വിതുര സി ഐ എസ് ശ്രീജിത്ത്, എസ്ഐമാരായ വിനോദ്, സതീഷ് കുമാർ എഎസ്ഐ പത്മരാജൻ, എസ് പിസിഒ മാരായ രാംകുമാർ, ഷിബു എന്നിവർ ചേർന്നാണ് ഷിജുവിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

No comments:

Post a Comment