തിരുവനന്തപുരം: വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ വീട്ടമ്മയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. കരകുളം കണ്ണണിക്കോണം പള്ളിത്തരവീട്ടിൽ എസ് അഖിലിനെയാണ് (26) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
വീട്ടമ്മയോട് ഇയാൾക്ക് പ്രണയമായിരുന്നു. തനിക്കൊപ്പം കഴിയണമെന്ന് പറഞ്ഞ് മുപ്പത്തിയഞ്ചുകാരിയായ വീട്ടമ്മയെ പല തവണ പ്രതി നിർബന്ധിച്ചു. യുവതി ആവശ്യം നിരസിച്ചതോടെ വെട്ടുകത്തിയുമായി കഴിഞ്ഞ ദിവസം വീട്ടിലെത്തിയ അഖിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മർദിക്കുകയുമായിരുന്നു.
No comments:
Post a Comment