പ്ലസ് ടു പരീക്ഷ തോറ്റതിൽ മനം നൊന്ത് വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ചു.പുറക്കാട് നാഗപറമ്പ് രതീഷിൻ്റെ മകൾ ആരതിയാണ് മരിച്ചത്.പുറക്കാട് SNM ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു. പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ പരാജയമറിഞ്ഞതോടെയാണ് വീട്ടിൽ കെട്ടിത്തൂങ്ങി മരിച്ചത്.
ഇന്ന് 11 മണിക്ക് മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. പ്ലസ് ടുവിന് 83.87 തമാനമാണ് വിജയം. കഴിഞ്ഞ വർഷം 87.94 ആയിരുന്നു വിജയശതമാനം. വിഎച്ച്എസ്ഇക്ക് 78.26 ശതമാനമാണ് വിജയം.പരീക്ഷാഫലം ഉച്ചയ്ക്ക് 12 മുതൽ വെബ്സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും ലഭ്യമാകും. മൂല്യ നിർണയത്തിന് ശേഷം 20 ദിവസം കൊണ്ടാണ് ഫലം പ്രഖ്യാപിക്കുന്നത്. ജൂലൈ 25 മുതൽ സേ പരീക്ഷ നടത്തും. സേ, ഇംപ്രൂവ്മെന്റ പരീക്ഷക്ക് ഈ മാസം 25 വരെ അപേക്ഷിക്കാം.
No comments:
Post a Comment