സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി നിസാന്‍ ഇന്ത്യയുടെ പുതിയ പ്രീമിയം ഹാച്ച്ബാക്ക് മൈക്ര പുറത്തിറക്കി. ഇന്ത്യയില്‍ ലഭിക്കുന്നതില്‍ വെച്ച് കുടുതല്‍ സുരക്ഷ ലഭ്യമാക്കുന്ന ഫീച്ചറുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. 5.3 ലക്ഷം രൂപയാണ് മോഡലിന്റെ വില.
യുറോപ്യന്‍ സ്റ്റൈലിലും ജാപ്പനീസ് ടെക്നോളജിയിലും പുറത്തിറക്കുന്ന മൈക്ര നിലവില്‍ 100ല്‍ അധികം രാജ്യങ്ങളില്‍ ഏറെ ജനപ്രിയമായ മോഡലാണ്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷയും ക്ഷമതയും നല്‍കുന്ന വാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മൈക്ര പുറത്തിറക്കിയതെന്ന് നിസാന്‍ മോട്ടോര്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ഹര്‍ദീപ് സിങ് പറഞ്ഞു.
രണ്ട് എയര്‍ ബാഗുകള്‍, വേഗത മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനം, സ്പീഡ് സെന്‍സിങ്ങ് ഡോര്‍ ലോക്ക്, ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, റിവേഴ്സ് പാര്‍ക്കിംഗ് കാമറ കൂടാതെ നാവിഗേഷന്‍ ആവശ്യങ്ങള്‍ക്ക് മിറര്‍ ലിങ്കുമായി പുതിയ 6.2 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ പുതിയ മൈക്രക്ക് കുടുതല്‍ സുരക്ഷ ഉറപ്പാക്കുന്നുണ്ട്. വാഹനത്തെ കൂടുതല്‍ സുരക്ഷിതമാക്കാനായി ജിയോ ഫെന്‍സിങ്, സ്പീഡ് അലേര്‍ട്ട്, കര്‍ഫ്യൂ അലേര്‍ട്ട്, നിയര്‍ ബൈ പിറ്റ് സ്റ്റോപ്പ്, ലൊക്കേറ്റ് മൈ കാര്‍, ഷേര്‍ മൈ കാര്‍ ലൊക്കേഷന്‍ എന്നീ ഫീച്ചറുകലും കമ്പനി ഒരുക്കിയിട്ടുണ്ട്. കീ ലെസ് എന്‍ഡ്രി, ഇന്റലിജന്റ് കീയുടെ സഹായത്തോടെ പുഷ് സ്റ്റോപ്പ് സ്റ്റാര്‍ട്ട് തുടങ്ങിയവയും മറ്റ് ഫീച്ചറുകളാണ്. കൂടാതെ ലീഡ് മി ടു കാര്‍ എന്ന മറ്റൊരു മികച്ച് ഫീച്ചറും കമ്പനി ഒരുക്കിയിട്ടുണ്ട്.
രണ്ട് പവര്‍ട്രെയിനുകളിലാണ് കമ്പനി വാഹനം പുറത്തിറക്കുന്നത്. 1.2 പെട്രോള്‍ എന്‍ജിനിനനൊപ്പം ഗ്ലോറി പോപ്പുലാര്‍ എക്സ് ട്രോണിക്ക് സി വി ടി (കണ്ടിന്യൂസ്ലി വേരിയബില്‍ ട്രാന്‍സ്മിഷന്‍) എന്ന ഒരു മോഡലും കുടാതെ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനും 5സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും ഡ്യുവല്‍ എയര്‍ ബാഗ്, സ്പീഡ് സെന്‍സിങ്ങ് ഡോര്‍ലോക്ക്, ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, എന്നിവയും ഉള്‍പ്പെടുത്തിയാണ് വാഹനങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്
No comments:
Post a Comment