മഴ കൂടിയതിനെ തുടര്‍ന്ന് കേരളത്തിലെ നിരവധി പ്രദേശങ്ങളാണ് ദുരിതഭൂമിയായി തീര്‍ന്നത്. അനേകം പേരുടെ ജീവിതങ്ങള്‍ താറുമാറായി. പ്രതീക്ഷയറ്റു. എന്നാല്‍ ഇവര്‍ക്ക് കൈത്താങ്ങായി സമൂഹം മുഴുവന്‍ ഒന്നിക്കുകയാണ്. പ്രമുഖ പ്രവാസി സംരംഭകനും യുഎഇ എക്‌സ്‌ചേഞ്ച്, യുണിമണി, എന്‍എംസി ഗ്രൂപ്പ് തുടങ്ങിയ വമ്പന്‍ സ്ഥാപനങ്ങളുടെ അധിപനുമായ ബിആര്‍ ഷെട്ടി കേരളത്തിലെ മഴക്കെടുതി ബാധിച്ചവര്‍ക്ക് രണ്ട് കോടി രൂപയുടെ സഹായം നല്‍കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ബി ആര്‍ ഷെട്ടിയുടെ സംഭാവന. യൂണിമണിയുടെ ജീവനക്കാരും ദുരിതബാധിത പ്രദേശങ്ങളില്‍ സഹായത്തിനുണ്ട്. മലയാളി സമൂഹത്തിന് അപ്രതീക്ഷിതമായി അഭിമുഖീകരിക്കേണ്ടി വന്ന ഈ ദുരന്തത്തില്‍ തനിക്ക് അതിയായ ദുഖമുണ്ടെന്നും ബി ആര്‍ ഷെട്ടി പറഞ്ഞു.
പ്രവാസി സംരംഭകരായ എം എ യൂസഫലി അഞ്ച് കോടി രൂപ സഹായം നല്‍കുമെന്ന് ഇന്നലെ വ്യക്തമാക്കിയിരുന്നു.
No comments:
Post a Comment