തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടൻ മമ്മൂട്ടി 15 ലക്ഷം രൂപ സംഭാവന ചെയ്തു.
മകനും നടനുമായ ദുൽഖർ സൽമാൻ 10 ലക്ഷം രൂപ സംഭാവന ചെയ്തു. 25 ലക്ഷം രൂപ നൽകുമെന്നു നടൻ മോഹൻലാൽ അറിയിച്ചു. ഒ.രാജഗോപാല്‍ എംഎല്‍എ ഒരുമാസത്തെ ശമ്പളമായ 50,000 രൂപ സംഭാവന ചെയ്തു. ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ എം.എ.യൂസഫലി അഞ്ചു കോടി രൂപ നൽകി. കഴിഞ്ഞയാഴ്ച രണ്ടു കോടി നൽകിയിരുന്നു.
∙ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ ഒരു ലക്ഷം രൂപ നൽകി.
∙ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്പളം നൽകി.
∙ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഒരു മാസത്തെ ശമ്പളത്തുകയായ 90,512 രൂപ നിധിയിലേക്കു നൽകി.
∙ മന്ത്രി എ.സി.മൊയ്തീൻ ഒരു മാസത്തെ ശമ്പളം നൽകും.
∙ മന്ത്രി കെ.കെ.ശൈലജ, എം.പി.വീരേന്ദ്രകുമാർ എംപി തുടങ്ങിയവരും ഒരു മാസത്തെ ശമ്പളം നൽകും
∙ ആസ്റ്റർ ഹെൽത്കെയർ സ്ഥാപക ചെയർമാനും എംഡിയുമായ ഡോ. ആസാദ് മൂപ്പൻ 50 ലക്ഷം രൂപ നൽകും.
∙ ഡിഎംകെ ഒരു കോടി രൂപ കൈമാറി.
∙ മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ 25 ലക്ഷം രൂപ കൈമാറി.
∙ തമിഴ് താരങ്ങളായ സൂര്യയും കാർത്തിയും 25 ലക്ഷം രൂപ നൽകുമെന്ന് അറിയിച്ചു.
∙ തമിഴ്നാട്ടിലെ പ്രമുഖ ടിവി ചാനൽ വിജയ് ടിവി 25 ലക്ഷം രൂപ കൈമാറി.
∙ ഇതര സംസ്ഥാനങ്ങളിലെയും ഗൾഫിലെയും ഒട്ടേറെ മലയാളി സംഘടനകൾ ഓണാഘോഷം റദ്ദാക്കി, കേരളത്തിനു സഹായധനം കൈമാറും.
∙ തമിഴ് സിനിമാതാരങ്ങളുടെ കൂട്ടായ്മയായ തെന്നിന്ത്യൻ നടികർ സംഘം അഞ്ചുലക്ഷം രൂപ നൽകി.
∙ മാന്ത്രികൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള മാജിക് പ്ലാനറ്റിലെ ഒരു ദിവസത്തെ സന്ദർശകരിൽ നിന്നുള്ള വരുമാനവും ജീവനക്കാരുടെ ശമ്പളവും നൽകും.
∙ ഓൾ കേരള റീടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആദ്യ ഗഡുവായി 10 ലക്ഷം രൂപ റേഷൻ വ്യാപാരികളിൽനിന്നു സ്വരൂപിച്ചു നൽകും.
∙ ഉജാല നിർമാതാക്കളായ മുംബൈ ജ്യോതി ലബോറട്ടറീസ് എംഡി: എം.പി.രാമചന്ദ്രൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകും.
∙ സിപിഐയുടെ മന്ത്രിമാരും ഡപ്യൂട്ടി സ്പീക്കറും ഒരു മാസത്തെ ശമ്പളം നൽകും
∙ തെലുങ്ക് നടൻ വിജയ് ദേവരുകൊണ്ട അഞ്ചു ലക്ഷം രൂപ നൽകി
No comments:
Post a Comment