മഞ്ഞപ്പാറ: രാഷ്ട്രീയത്തിനപ്പുറം പടരുന്ന സാഹോദര്യം!
രാഷ്ട്രീയ വിയോജിപ്പുകൾ ആശയങ്ങളിൽ മാത്രം; അത് നാടിന്റെ ഒത്തൊരുമയെ ബാധിക്കില്ലെന്ന് മഞ്ഞപ്പാറ വീണ്ടും തെളിയിച്ചിരിക്കുകയാണ്. വോട്ടെടുപ്പ് ദിവസം പോലും പോളിംഗ് അവസാനിച്ച ഉടൻ തന്നെ എല്ലാവർക്കും ഒരുമിച്ച് ഒരു പരിപാടി സംഘടിപ്പിക്കാൻ കഴിയുന്നത് നമ്മുടെ നാടിന്റെ ആഴത്തിലുള്ള ആത്മബന്ധം കൊണ്ടാണ്.
പഴയകാലത്തെ രാഷ്ട്രീയ സംഘർഷങ്ങളിൽ നിന്ന് മാറി, വോട്ടെടുപ്പ് ദിവസം പോലും സ്നേഹത്തോടെ കൈകോർക്കാൻ കാണിക്കുന്ന ഈ ചങ്കൂറ്റമാണ് മഞ്ഞപ്പാറയുടെ കരുത്ത്. ആശയങ്ങൾ തമ്മിൽ ഇനിയും സംവദിക്കാം, പക്ഷെ ഈ നാട് എന്നും സ്നേഹം മാത്രമേ ഡെലിവർ ചെയ്യൂ!
'എന്റെ നാട് മഞ്ഞപ്പാറ' വാട്സാപ്പ് ഗ്രൂപ്പിൽ നടന്ന ഇലക്ഷൻ പ്രവചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം മഞ്ഞപ്പാറ ജംഗ്ഷനിൽ വെച്ച് ആവേശപൂർവ്വം നടന്നു. 🎁 ജംഗ്ഷനിൽ ഒത്തുകൂടിയ ആ നിമിഷം വിളംബരം ചെയ്യുന്നത് നമ്മുടെ നാടിന്റെ ഐക്യമാണ്.
നാട്ടിലെ ഓരോ സോഷ്യൽ മീഡിയ കൂട്ടായ്മകളും ഗ്രൂപ്പുകളും ഇതുപോലെ സ്നേഹവും സാഹോദര്യവും നിലനിർത്താൻ കാണിക്കുന്ന ഈ വലിയ മനസ്സിന് ബിഗ് സല്യൂട്ട്!

No comments:
Post a Comment