കൊട്ടാരക്കര.പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജ്യോത്സ്യനെ പോലീസ് അറസ്റ്റ് ചെയ്തു.
വെണ്ടാർ അരീക്കൽ സ്വദേശി വി.എസ്. മുരാരി തന്ത്രി എന്ന് അറിയപ്പെടുന്ന രാജൻ ബാബുവിനെ പോക്സോ കേസ് ചുമത്തിയാണ്അറസ്റ്റ് ചെയ്തത്.ഭരണിക്കാവിലെ ഒരു ഫ്ലാറ്റിൽ ഒളിവിൽ കഴിയവെ ശാസ്താംകോട്ട, പുത്തൂർ പൊലീസ് സംഘം സംയുക്തമായാണ് ഇയാളെ പിടികൂടിയത്.
പോലീസ് പറയുന്നത്.തന്നെ സമീപ്പിച്ച പെൺകുട്ടിയുടെ ശരീരത്തിൽ ബാധ കയറിയതാണ് ഇവരുടെ പ്രശ്നങ്ങൾക്കു കാരണമെന്നും അത് മന്ത്രവാദത്തിലൂടെ ഒഴിപ്പിച്ചുനൽകാമെന്നും രാജൻ ബാബു ഇവരെ വിശ്വസിപ്പിച്ചു.രാവിലെ 11 മണിയോടെ എത്തിയ ഇവർക്ക് മൂന്നുമണിയോടെയാണ് കാണാൻ അവസരം ലഭിച്ചത്. ജ്യോത്സ്യൻ പെൺകുട്ടിയെ മാത്രം ഉള്ളിലേക്ക് കൊണ്ടുപോയി.
രണ്ടുമണിക്കൂറിലേറെ കഴിഞ്ഞിട്ടും മകൾ പുറത്തേക്കു വരാതിരുന്നതിനാൽ അമ്മ അകത്തുചെന്ന് നോക്കിയപ്പോൾ കുട്ടി കരഞ്ഞുകൊണ്ട് തനിക്കുണ്ടായ ദുരനുഭവം പറയുകയായിരുന്നു.തുടർന്ന് ഇരുവരുംസമീപത്തുള്ള വീട്ടിൽ ഓടിക്കയറി.സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാർ പ്രതിഷേധവുമായി വീടിനുമുന്നിൽ തടിച്ചുകൂടി.ബഹളത്തിനിടെ രാജൻ ബാബു വീടിനു പിന്നിലൂടെ സ്ഥലം വിടുകയായിരുന്നു.

No comments:
Post a Comment