കടയ്ക്കൽ സ്വദേശി ബിലു കൃഷ്ണന്റെ മരണ വാർത്തയെ കുറിച് യു എ ഇ യിലെ ജീവകാരുണ്യ പ്രവർത്തകനായ ശ്രീ അഷറഫ് താമരശ്ശേരി ഫേസ് ബുക്കിൽ ഇട്ട പോസ്റ്റ്
മരണം.. ജീവനോടെ ഇരിക്കുന്ന എല്ലാവരേം തേടി എത്തുന്ന ഒരേയൊരു അഥിതി. ഉൾകൊള്ളാൻ കഴിയാത്ത ആ സത്യം ഓർക്കാൻ പോലും ആരും ഇഷ്ടപെടാറില്ല.അത് എപ്പോൾ,എവിടെ വെച്ച് എന്ന് ആർക്കും പ്രവചിക്കുവാൻ കഴിയില്ല.
ആത്മഹത്യക്ക് ശ്രമിച്ചയാളെ രക്ഷിക്കാൻ ശ്രമിച്ച ചെറുപ്പക്കാരൻ കെട്ടീടത്തിൻ്റെ മുകളിൽ നിന്നും കാൽ വഴുതി താഴെ വീണ് മരിച്ചു.
ജബൽ അലി ലേബർ ക്യാമ്പിൽ ഇന്നലെയായിരുന്നു.റൂമിലുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് പഞ്ചാബ് സ്വദേശി കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് താഴെ ചാടി ആത്മഹത്യക്ക് ശ്രമിക്കുന്നതിനിടയിൽ അദ്ദേഹത്തെ രക്ഷിക്കുവാൻ ചെന്നതായിരുന്നു, ബിലു കൃഷ്ണൻ.രക്ഷിക്കാനുളള ശ്രമത്തിനിടയിൽ കാൽ വഴുതി കെട്ടിടത്തിൻ്റെ താഴേക്ക് വീണ് മരണം സംഭവിച്ചു.പരിക്കുകളോട് കൂടി പഞ്ചാബ് സ്വദേശി ആശുപത്രിയിലാണ്. labour camp ൻ്റെ സൂപ്പർവെെസറായിരുന്നു മരിച്ചു പോയ ബിലു ക്യഷ്ണൻ.
കടക്കൽ കാഞ്ഞിരത്തും മൂട് തേക്കടത്ത് വീട്ടിൽ റീട്ട എസ് ഐ പരേതനായ ബാലകൃഷ്ണപിളളയുടേ മകനാണ് ബിലുക്യഷ്ണൻ(30)
അച്ഛൻ്റെ മരണത്തെ തുടർന്ന് ബിലു നാട്ടിലായിരുന്നു.കഴിഞ്ഞ രണ്ട് മാസങ്ങൾക്ക്,മുമ്പാണ് ബിലു തിരിച്ച് ജോലിക്ക് പ്രവേശിച്ചത്.
ഇന്ന് ബിലു ക്യഷ്ണൻ്റെ മൃതദേഹം നാട്ടിലേക്ക് അയച്ചപ്പോൾ ഞാൻ അറിയാതെ ഓർത്ത് പോയി. 30 വയസ്സുളള ഒരു ചെറുപ്പക്കാരൻ, ഇനിയും എത്രയോ നാൾ ഈ ഭൂമിയിൽ ജീവിക്കേണ്ടയാൾ.കഴിഞ്ഞ വർഷം നവംബറിലായിരുന്നു വിവാഹം.ജീവിച്ച് കൊതി തീരുന്നതിന് മുമ്പേ മരണം ആ പൊന്നുമോനെ കീഴടക്കി.നീ ഈ ലോകത്ത് നിന്ന് വിട പറയുമ്പോൾ,നീ അവസാന നിമിഷം വരെയും നീ ഒരാളെ രക്ഷിക്കുവാൻ കാണിച്ച ആ നന്മയുണ്ടല്ലാേ,അത് നീ ലോകത്ത് ജീവിച്ചതിനുളള ഒരു അടയാളമായി എന്നും ഉണ്ടാകും.എല്ലാപേരുടെയും മനസ്സിൽ.
ബിലു ക്യഷ്ണൻ്റെ ആത്മാവിന് നിത്യ ശാന്തി നേർന്ന് കൊണ്ട് .
അഷ്റഫ് താമരശ്ശേരി
No comments:
Post a Comment