Breaking

Friday, 14 October 2022

തലസ്ഥാനത്ത് മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ.


തിരുവനന്തപുരം : തലസ്ഥാനത്ത് മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ. കിഴക്കേകോട്ടയിൽ നിന്നും മണ്ണന്തലയ്ക്ക് സ‍ര്‍വീസ് നടത്തുന്ന സജിത്ത് എന്ന പ്രൈവറ്റ് ബസിന്റെ ഡ്രൈവർ ഡേവിഡാണ് പിടിയിലായത്. വാഹനവും കസ്റ്റഡിയിലെടുത്തു. 


സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഡേവിഡിന്‍റെ ബാഗിൽ നിന്ന് മദ്യക്കുപ്പിയും പൊലീസ് പിടിച്ചെടുത്തു. ബസ്സിനകത്ത് വച്ച് ഇയാൾ മദ്യപിച്ചിരുന്നതായി യാത്രക്കാര്‍ പരാതി പറഞ്ഞിരുന്നു. നേരത്തെയും മദ്യപിച്ച് വാഹനം ഓടിച്ചതിന് മണ്ണന്തല പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു

No comments:

Post a Comment